Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
" പറഞ്ഞുകൊണ്ട് അവന്റെ അടുത്തേക്കായി കുനിഞ്ഞു ..
"ചേച്ചീനെ മറന്നോടാ ?"
പ്രിയേച്ചി അവന്റെ കവിളിൽ പയ്യെ മുത്തികൊണ്ട് ചിരിച്ചു .
"ഇല്ല്യ ..."
അതിനു അവൻ പയ്യെ മറുപടി പറഞ്ഞു ..
"ഇല്ലേ..എന്ന അച്ചേച്ചീടെ പേര് എന്താ ?"
അവൾ ചിരിയോടെ തിരക്കി .
"പിയ .,.."
പ്രി ..എന്ന് വായിൽ വരാത്തതുകൊണ്ട് ആദി അങ്ങനെയങ്ങു ഒപ്പിച്ചു . അതുകേട്ടു സുകന്യേച്ചിയും പ്രിയയും ഒന്ന് പയ്യെ ചിരിച്ചു .
"ആഹ്..മിടുക്കൻ..അപ്പൊ ഓര്മ ഉണ്ട് .."
അവന്റെ തലയിൽ ചികഞ്ഞുകൊണ്ട് പ്രിയേച്ചി ചിരിച്ചു .
"പിന്ന എന്തൊക്കെ ഉണ്ട് മോനെ നിന്റെ കോയമ്പത്തൂർ വിശേഷം ?"
എല്ലാം നോക്കിനിന്നിരുന്ന സുകന്യ പയ്യെ തിരക്കി .
"കൊഴപ്പം ഇല്യ തട്ടിമുട്ടി പോണൂ ..അല്ല നിങ്ങള് ദുബായ് പോയി വന്നിട്ട് ചിലവ് ഒന്നും ഇല്ലേ ?"
ഞാൻ മറുപടി പറഞ്ഞുകൊണ്ട് തിരികെ ഒരു ചോദ്യം എറിഞ്ഞു .
"പോയി വന്നത് തന്നെ നല്ല ചെലവുള്ള കാര്യം ആണ് മോനെ .."
സുകന്യേച്ചി അതിനു മറുപടിയായി എന്നെയൊന്നു താങ്ങി അവര് രണ്ടും കൂടി തമ്മിൽ നോക്കി ചിരിച്ചു .
"എച്ചി സ്വഭാവം വിട്ടിട്ടില്ല അല്ലെ .."
ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു .
"ഞങ്ങളൊക്കെ ലോ ക്‌ളാസ് അല്ലെ കവിനെ ..നിന്നെപ്പോലെ അല്ലാലോ ..'"
പ്രിയേച്ചിയും അത് ഏറ്റുപിടിച്ചു .
"സ്വഭാവം കൊണ്ട് നമ്മളൊക്കെ ഒരേ ക്‌ളാസ് തന്നെ ..."
ഞാനുമിത്തവണ ഒന്ന് തിരിച്ചടിച്ചു ..
"പോടാ...."
സുകന്യ അതുകേട്ടു ഒന്ന് ചിരിച്ചു..പിന്നെ ഞാൻ കൊടുത്ത കവറിനുള്ളിലേക്ക് ഒന്ന് നോക്കി .
💬 Comments
View all comments