0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ഉമ്മറത്ത് വിളക്കൊക്കെ കത്തിച്ചു വെച്ചിരുന്നു . സ്വല്പ നേരം അങ്ങനെ വല്യമ്മയോടും വല്യച്ചനോടും വിശേഷങ്ങൾ പറഞ്ഞിരുന്നു ഞാൻ ഇറങ്ങി .അന്നത്തെ ദിവസം അങ്ങനെ കുറെ യാത്രകൾ കൊണ്ട് കഴിഞ്ഞു കിട്ടി . പിറ്റേ ദിവസം ആയിരുന്നു ഓണം . അതുകൊണ്ട് തന്നെ തലേന്ന് രാത്രി അമ്മച്ചി സദ്യ ഒരുക്കാനുള്ള പച്ചക്കറികൾ അരിഞ്ഞു വെക്കലും പാചകവുമൊക്കെ ആയി ജഗപൊക ആയിരുന്നു . മഞ്ജുസും അവളെ കൊണ്ട് പറ്റുന്ന പോലെ ഒകെ സഹായിക്കുന്നുണ്ട് . ഹേമാന്റിയും തലേന്ന് തന്നെ ഞങ്ങളുടെ വീട്ടിലേക്ക് പോന്നിരുന്നു . മായേച്ചിയുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ പുള്ളിക്കാരി വീട്ടിൽ ഒറ്റക്കാണ് . അതുകൊണ്ട് അമ്മയാണ് ഹേമാന്റിയെ കൂട്ടികൊണ്ടു വരാൻ എന്നോട്
ആവശ്യപ്പെട്ടത് . അവര് മിണ്ടിയും പറഞ്ഞും കുക്കിങ്ങുമൊക്കെ ആയി ഹാളിലും കിച്ചനിലും കൂടി . ഹേമാന്റി കൂടി ഉള്ളോണ്ട് മഞ്ജുസും സ്വല്പം കഴിഞ്ഞപ്പോൾ ഫ്രീ ആയി . അപ്പൂസ് രാത്രിയിലെ ഫുഡ് കഴിച്ചയുടൻ ഉറങ്ങാനായി അച്ഛന്റെ കൂടെ പോയി . അവനു അങ്ങനെ നിർബന്ധം ഒന്നുമില്ല.. അമ്മയുടെ കൂടെയും അച്ഛന്റെ കൂടെയും അഞ്ജുവിന്റെ കൂടെയുമൊക്കെ കിടന്നോളും . പൊന്നൂസിന് പക്ഷെ ഞാനോ മഞ്ജുവോ ഒപ്പം വേണം. അല്ലെങ്കിൽ പേടി ആണ് ! പകല് കുറെ നേരം കിടന്നു ഉറങ്ങിയതിന്റെ പേരിൽ മണി പത്തു ,പതിനൊന്നു ആയിട്ടും പെണ്ണിന് കിടക്കാനുള്ള കൂട്ടം ഒന്നുമില്ല . എന്റെ മടിയിൽ കയറി ഇരുന്നു വായിൽ തോന്നിയ കഥയൊക്കെ പറയുന്നുണ്ട് .ഞാൻ അതിനു അനുസരിച്ചു മൂളിക്കൊടുത്തുകൊണ്ട് ഒരേ സമയം ചാറ്റിനു റിപ്ലൈ അയക്കുന്നുമുണ്ട് . "ചാച്ചാ ...കേക്ക് ..." ഇടക്ക

💬 Comments

View all comments