0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
തന്നെയാണ് എടുത്തത് . പൂക്കളത്തിനടുത്തു ഇരുത്തിയും പൂക്കൾ കയ്യിലെടുത്തു പിടിച്ചുമൊക്കെ പൊന്നൂസ് ഫോട്ടോക്ക് പോസ് ചെയ്തു .ആദിയും അതുപോലൊക്കെ നിന്നു . പിന്നെ രണ്ടാളെയും ഒപ്പം പിടിച്ചു ഇരുത്തിയും കുറെ ഫോട്ടോസ് എടുത്തു. ഇടക്കൊക്കെ രണ്ടുപേരും വല്യ സ്നേഹമാണ് ! "അപ്പൂസിനു ഒരുമ്മ കൊടുത്തേ ..." വീട്ടിന്റെ ഗാർഡനോട് ചേർന്നുള്ള കുഞ്ഞു മതിലിൽ ആദിയെയും റോസ് മോളെയും ഒന്നിച്ചിരുത്തി ഞാൻ നിർദേശം കൊടുത്തു. മഞ്ജുസും എന്റെ കൂടെ നിൽപ്പുണ്ട് . കേൾക്കേണ്ട താമസം പൊന്നു അപ്പൂസിന്റെ കവിളിൽ പയ്യെ മുത്തി.. "ഉമ്മ്ഹ ..." അവള് സ്വയം പറഞ്ഞുകൊണ്ട് പുഞ്ചിരി തൂകി..ആദി ആ സമയം ചെറുതായി ഒന്ന് കണ്ണടച്ചു..ആ സമയം നോക്കിയാണ് ഞാൻ ക്ലിക്കിയത് . തെരുതെരെ മൂന്നാലു വട്ടം ക്ലിക്കി. പിന്നെയത് മഞ്ജുസിനു കാണിച്ചു കൊടുത്തു.. "നോക്ക് നോക്ക് ..."
ഞാൻ ക്യാമറയുടെ ഡിസ്പ്ളേ അവളെ കാണിച്ചു .."കണ്ടെടാ പൊട്ടാ ..." മഞ്ജുസ് അതുകേട്ടു ചിരിച്ചു..പിന്നെ പിള്ളേരുടെ അടുത്തേക്ക് നടന്നു അവരുടെ ഒപ്പം പോയിരുന്നു .പിന്നെ കുറെ ഫാമിലി ഫോട്ടോസ് എടുത്തു..പിള്ളേരെ ഇടം വലം നിർത്തി മഞ്ജുസിന്റെ കുറെ ഫോട്ടോ എടുത്തു ..ഇടയ്ക്കു കിഷോറും അച്ചുവും അവരുടെ കുട്ടിയും കൂടി വന്നപ്പോൾ അവരുടെയും കുറെ ഫോട്ടോസ് ഞാൻ എടുത്തു നൽകി .പിന്നെ അഞ്ജുവിനെയും അമ്മയെയും അച്ഛനെയുമെല്ലാം ഉൾപെടുത്തികൊണ്ട് ഗംഭീര ഫോട്ടോ ഷൂട്ട് തന്നെ നടത്തി.. അങ്ങനെ വീട്ടിലെ പരിപാടികളൊക്കെ തീർത്തു ഞാനും കിഷോറും കൂടി ക്ലബ്ബിലേക്ക് നീങ്ങി.ഓണം പ്രമാണിച്ചു ക്ലബ് വക ആഘോഷ പരിപാടികളും വടംവലിയും ഒക്കെ നടത്തുന്നുണ്ട് . റോസ്‌മോളേയും ആദിയെയും അങ്ങോട്ട് കൊണ്ടുപോയ ശരിയാവില്ല

💬 Comments

View all comments