0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
എന്നുള്ളതുകൊണ്ട് ഞങ്ങള് അവരറിയാതെ മുങ്ങിയതാണ് . പിന്നെ കുറച്ചു നേരം ക്ലബ് പരിസരത്തു തന്നെയായിരുന്നു .പരിപാടികൾക്ക് ഒപ്പം ബഹളം വെച്ചും കമ്മന്റ് അടിച്ചും ഒക്കെ ഞാനും കിഷോറും അവിടെ കൂടി . പിന്നെ ഊണിന്റെ നേരത്താണ് എനിക്കുള്ള വിളി വരുന്നത് . സ്വല്പം തിരക്കിലായിരുന്നെങ്കിലും ഞാൻ ആ ബഹളങ്ങളിൽ നിന്നും ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറിനിന്നുകൊണ്ട് ഫോൺ എടുത്തു . എടുത്തില്ലെങ്കിൽ ഇനി അതിന്റെ പേരിൽ മഞ്ജുസ് ചൂടാവുകയും പിണങ്ങുകയും ഒകെ ചെയ്യും . "ആഹ് പറ ..." ഞാൻ പയ്യെ തിരക്കി .. "നീ വരുന്നില്ലേ ? ഊണ് കഴിച്ചിട്ട് പോണ്ടേ ?" മഞ്ജുസ് ഗൗരവത്തിൽ തന്നെ ചോദിച്ചു . "പോണോ ?" ഞാൻ അതുകേട്ടു ചെറുചിരിയോടെ തിരക്കി . "വേണ്ട ..അവിടെ നിന്നോ ...നിനക്കു അതാണല്ളോ സൗകര്യം " മഞ്ജുസും ഒന്ന് സ്വരം കടുപ്പിച്ചു . "ചൂടാവല്ലേ പ്രാന്തി ....ഇപ്പൊ വരാ ..." ഞാൻ ചിരിച്ചുകൊണ്ട് അതിനു മറുപടി നൽകി . പിന്നെ അധികം നേരം കളയാതെ കിഷോറിനോട് കാര്യം പറഞ്ഞു അവിടെ നിന്നും ബൈക്ക് എടുത്തു വീട്ടിലേക്ക് മടങ്ങി . കയറിച്ചെല്ലുമ്പോൾ പിള്ളേര് രണ്ടും മുറ്റത്തു സൈക്കിൾ ചവിട്ടി നടപ്പുണ്ട് . ഞാൻ വരുന്നത് കണ്ടതും ആദി ഒന്ന് കൈ വീശി കാണിച്ചു . ഞാൻ ചിരിച്ചുകൊണ്ട് അവനെ നോക്കി രണ്ടു കാണും ഇറുക്കി . റോസ്‌മോൾക്ക് വല്യ ഭാവ മാറ്റം ഒന്നുമില്ല. അവളെ കൂട്ടാതെ പുറത്തു പോയതിന്റെ ദേഷ്യം ഉണ്ടെന്നു തോന്നുന്നു . മുഖത്ത് സ്വല്പം ഗൗരവം ഉണ്ട്. അതുകൊണ്ട് തന്നെ ഞാൻ

💬 Comments

View all comments