Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
ബൈക്ക് അവളുടെ സൈക്കിളിന്റെ തൊട്ടുമുന്പിലായി നിർത്തി . വണ്ടി ഓഫ് ചെയ്യാതെ തന്നെ ഒന്ന് റൈസ് ചെയ്തു . അതെല്ലാം നോക്കികൊണ്ട് നമ്മുടെ തന്തപ്പടി ഉമ്മറത്തിരിപ്പുണ്ട് . ആക്സിലറേറ്റർ റൈസ് ആയ ശബ്ദം ഉയർന്നതും ആദി ഒന്ന് ഞെട്ടി !
ഞാൻ അവനെ നോക്കി ഒന്നുമില്ലെന്ന് ഭാവിച്ചു പെണ്ണിനെ നോക്കി. അവൾക്ക് പേടി ഒന്നുമില്ല .രണ്ടു കയ്യും സൈക്കിളിന്റെ ഹാന്ഡിലിൽ പിടിച്ചു എന്നെ തന്നെ നോക്കിയിരിപ്പുണ്ട്. അത് കണ്ടതോടെ ഞാൻ വേഗം സ്റ്റാൻഡ് ഇട്ടു ബൈക്ക് ഓഫ് ചെയ്തു താഴേക്കിറങ്ങി .
"എന്താടി നോക്കണേ ?"
ഞാൻ പൊന്നൂസിനെ നോക്കി പുരികം ഇളക്കി ചിരിച്ചു .അതിന് പെണ്ണൊന്നും മിണ്ടാതെ സൈക്കിളിന്റെ പെഡൽ പുറകിലോട്ടു കറക്കി ഗൗരവം നടിച്ചു .
"അയ്യോ ....മറ്റേ സാധനത്തിന്റെ പോലെ തന്നെ ..."
പൊന്നൂസിന്റെ ജാഡ കണ്ടു ഞാൻ മഞ്ജുസിനെ ഓർത്തുകൊണ്ട് പിറുപിറുത്തു . പിന്നെ സൈക്കിളിൽ നിന്നും അവളെ പെട്ടെന്ന് പിടിച്ചു ഉയർത്തികൊണ്ട് എടുത്തു .
"ആഹ് ...വിട്.."
ഞാൻ പിടിച്ചതും അവള് ബലം പിടിച്ചു .
"വിടാൻ സൗകര്യം ഇല്ല..ഇങ്ങട്ട് വാടി .."
ഞാനും അതിനൊപ്പം ബലം പിടിച്ചു അവളെ എടുത്തുപിടിച്ചു കണ്ണുരുട്ടി .
"അപ്പൂസേ അമ്മെ എവിടടാ ?"
എല്ലാം നോക്കി ചിരിച്ചുകൊണ്ട് നിന്ന ആദിയെ നോക്കി ഞാൻ ചിരിച്ചു . അവൻ അകത്തുണ്ടെന്ന ഭാവത്തിൽ ഉള്ളിലോട്ടു കൈചൂണ്ടി .
"ആഹ്..."
ഞാൻ അതിനു മൂളി . പിന്നെ കയ്യിലിരുന്ന പൊന്നൂസിനെ ഒന്നുടെ നോക്കി .
"പൊന്നു പിണങ്ങിയാ ?"
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ
💬 Comments
View all comments