Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
മുത്തി .
"ചാച്ചടെ മുത്ത് പായസം കുച്ചാ ?"
അവളുടെ കവിളിൽ എന്റെ കുറ്റിമീശ ഉരുമ്മി ഞാൻ തിരക്കി. അതോടെ ഒന്ന് ഇക്കിളിപ്പെട്ടു പൊന്നൂസ് കിടന്നു പിടഞ്ഞു .
"ഇല്യാ..ഹ്ഹ ഹാഹ് ഹ "
അവൾ അതിനു മറുപടി പറഞ്ഞുകൊണ്ടച്ചിരിക്കുകയും കിടന്നു പിടയുകയും ചെയ്തു .
"ഇല്ലേ ...എന്ന പറയണ്ടേ..നമുക്ക് പോയി കുടിച്ചിട്ട് വരാ ..വാടാ അപ്പൂസേ .."
ആദിയെയും കൂടി വിളിച്ചുകൊണ്ട് ഞാൻ പറഞ്ഞു. അതോടെ അവനും താഴേക്കിറങ്ങി . ഒരു കയ്യിൽ ആദിയുടെ കയ്യും പിടിച്ചു മറുകയ്യിൽ പൊന്നുവിനെയും എടുത്തുകൊണ്ട് അങ്ങനെ ഞാൻ ഉമ്മറത്തേക്ക് നടന്നു .
പിന്നെ അച്ഛനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് അകത്തേക്ക് കയറി . പിന്നെ അധികം വൈകാതെ ഓണ സദ്യ ഒകെ കുറേശെ കഴിച്ചെന്നു വരുത്തി . സദ്യ കഴിച്ചാൽ ഉറക്കം വരുന്ന സ്വഭാവം ഉള്ളതുകൊണ്ട് ഞാൻ വല്ലാതെ കഴിച്ചില്ല. ഇനി ഒറ്റപ്പാലം വരെ ഡ്രൈവ് ചെയ്യാനുള്ളതാണ് !
ഇനി മഞ്ജുസ് ഡെലിവറി ഒക്കെ കഴിഞ്ഞു രണ്ടു മൂന്നു മാസം കഴിഞ്ഞേ വീട്ടിലോട്ടു തിരിച്ചു വരൂ . അതായത് ഏതാണ്ട് ആറേഴു മാസം സ്വന്തം വീട്ടിൽ ആയിരിക്കും . അതുകൊണ്ട് തന്നെ ബാഗ് പാക്ക് ചെയ്യുമ്പോൾ മുഖത്തൊരു തെളിച്ചം ഇല്ല .
അമ്മയ്ക്കും അഞ്ജുവിനും അച്ഛനും ഒക്കെ ചെറിയ സങ്കടം ഉണ്ട് . പിള്ളേരും ഇനി അവളോടൊപ്പം ഒറ്റപ്പാലത്ത് ആയിരിക്കും . ഒരാഴ്ച കൂടിപ്പോയാൽ പൊന്നൂസ് മഞ്ജുവിനെ കാണാതെ ഇരിക്കും . അത് കഴിഞ്ഞാൽ കരയാൻ തുടങ്ങും . ആദിക്ക് ആണേൽ പിന്നെ മഞ്ജുസ് ഇല്ലാതെ പറ്റില്ല.
💬 Comments
View all comments