Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
എന്റെ കൂടെ ബാംഗ്ലൂർ
വന്നാൽ പോലും വേഗം വീട്ടിലോട്ടു പോകാമെന്ന് പറയും ..പിന്നെ റോസ്‌മേരി കാര്യമായിട്ട് കൊണ്ട് നടക്കുന്നതുകൊണ്ട് കുറച്ചൊക്കെ രണ്ടാളും അഡ്ജസ്റ്റ് ചെയ്യും . കൂടിയാൽ മൂന്നു നാല് ദിവസമൊക്കെയേ അവിടെ നിൽക്കാറുള്ളു .
"എന്താ ഒരു വാട്ടം ?"
അവള് ഡ്രസ്സ് ഒകെ മടക്കി പെട്ടിയിൽ വെക്കുന്നത് ശ്രദിച്ചുകൊണ്ട് ഞാൻ പയ്യെ തിരക്കി .
"ഏയ് ഒന്നും ഇല്ല ..."
അവൾ അതിനു എന്നെ നോക്കി ഒന്ന് ചിരിച്ചു .
"ന്നാലും ..."
ഞാൻ ചിരിച്ചുകൊണ്ട് ഒന്നുടെ തിരക്കി .പക്ഷെ അതിനു അവളൊന്നും മിണ്ടിയില്ല .
"നീ ഇതൊക്കെ എടുത്തു വെക്ക് ..ഞാൻ അഞ്ജുവിനോടും അമ്മയോടും ഒന്ന് പറഞ്ഞിട്ട് വരാം "
അവള് പെട്ടെന്നു എന്തോ ഓർത്തെന്ന പോലെ പറഞ്ഞു എല്ലാം എന്നെ ഏൽപ്പിച്ചു. പിന്നെ റൂമിൽ നിന്നും പയ്യെ താഴേക്കിറങ്ങി പോയി .
പിന്നെ അമ്മയോടും അഞ്ജുവിനോടും ഒകെ യാത്ര പറഞ്ഞു . അഞ്ജുവിന്റെ ഡെലിവറി രണ്ടു മാസം കൂടി കഴിഞ്ഞാൽ ഉണ്ടാകും. ആ സമയത്തൊക്കെ മഞ്ജുസ് സ്വന്തം വീട്ടിൽ ആകുന്നതുകൊണ്ട് അഞ്ജുവിന്റെ കുഞ്ഞിനെ കാണാനും വരാൻ കഴിയില്ല . അതൊക്കെ ആലോചിക്കുമ്പോ കക്ഷിക് ചെറിയ സങ്കടം ഉണ്ട് . രണ്ടും കൂടി ഒന്നും രണ്ടും ഒകെ പറയുമെങ്കിലും നല്ല ക്ളോസ് ആണ് .അഞ്ജു കല്യാണം കഴിഞ്ഞു ബാംഗ്ലൂരിൽ പോയപ്പോ തന്നെ മഞ്ജുസ് ആകെ മൂഡ് ഓഫ് ആയിരുന്നു .
"പോട്ടെ പെണ്ണെ ..ട്രാവൽ ചെയ്യാനൊക്ക വല്യ കൊഴപ്പം ഇല്ലെങ്കിൽ നിന്റെ കുട്ടിയെ കാണാൻ ഞാൻ വരണുണ്ടു..ആകെയുള്ള ഒരു മരുമോൻ അല്ലെ "
💬 Comments
View all comments