Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
അഞ്ജുവിന്റെ വയറിൽ പയ്യെ തൊട്ടുകൊണ്ട് മഞ്ജുസ് ചിരിച്ചു. അതിനു മറുപടിയെന്നോണം അഞ്ജുവും ഒന്ന് ചിരിച്ചെന്നു വരുത്തി..
"എന്നാപ്പിന്നെ അമ്മെ ...അച്ഛാ ...ഇടക്കൊക്കെ അങ്ങോട്ടു വരണട്ടോ ..."
റോസ്‌മോളെ മടിയിൽ വെച്ച് കൊഞ്ചിക്കുന്ന അച്ഛനോടും ആദിയെ അടുത്ത് പിടിച്ചിരുത്തി സ്വല്പം വിഷമത്തോടെ ഇരിക്കുന്ന അമ്മയോടുമായി മഞ്ജുസ് ആവശ്യപ്പെട്ടു .
"ഹ്മ്മ്..."
അതിനു അച്ഛൻ ഗൗരവത്തിൽ മൂളി .പിള്ളേരെ പിരിഞ്ഞിരിക്കുന്നതോർക്കുമ്പോൾ അമ്മയ്ക്കും അച്ഛനും നല്ല വിഷമം ഉണ്ട് .
"പൊന്നു പോയിട്ട് എന്ന വരാ ...."
റോസ്‌മോളുടെ തലയിൽ കൈകൊണ്ട് തഴുകി അവളുടെ മുടി മാടിയൊതുക്കികൊണ്ട് അച്ഛൻ തിരക്കി .
"ചാച്ച വരുമ്പോ നാനും വരും .."
എന്റെ കൂടെ വരും എന്ന അർത്ഥത്തിൽ അവൾ പറഞ്ഞൊപ്പിച്ചു .
"ആണോ...പോയ അച്ചച്ചനെ ഒക്കെ മറക്കോ?"
റോസ്‌മോളുടെ കവിളിൽ പയ്യെ മുത്തികൊണ്ട് അച്ഛൻ ചിരിച്ചു..
"ഇല്യാ ...അച്ചച്ച പൊന്നൂന്റെ യാ .."
അവൾ അതിനു മറുപടി പറഞ്ഞു അച്ഛന്റെ കഴുത്തിൽ കെട്ടിപിടിച്ചു .
അമ്മയും ആ സമയത് ആദിയോട് ഓരോന്ന് ചോദിക്കുന്നുണ്ട്. പിന്നെ അവിടെ പോയാൽ ഓടി നടന്നു അമ്മമ്മക്കും അമ്മച്ചനും ഒന്നും ബുദ്ധിമുട്ടുണ്ടാക്കരുത് , മഞ്ജു പറഞ്ഞത് കേക്കണം എന്നൊക്കെ പറഞ്ഞു അവനെ അമ്മച്ചിയും
ഉപദേശിക്കുന്നുണ്ട് .
അഞ്ജുവും മഞ്ജുസും അതൊക്കെ നോക്കി വാതില്ക്കല് നിൽപ്പുണ്ട്. ആ സമയത് പെട്ടിയും ബാഗുമൊക്കെ എടുത്തു ഞാൻ അവിടേക്ക് വന്നു .
"എന്നാപ്പിന്നെ പോവല്ലേ ...."
ഞാൻ മഞ്ജുസിനെ നോക്കി പുരികം ഇളക്കി . അവൾ അതിനു പയ്യെ തലയാട്ടി .
"പൊന്നു വാടി..."
അച്ഛന്റെ മടിയിൽ ഇരിക്കുന്ന പൊന്നൂസിനെ നോക്കി ഞാൻ
💬 Comments
View all comments