0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
തലകൊണ്ട് മാടി വിളിച്ചു . അതോടെ അവള് അച്ഛനെ ഒന്ന് നോക്കി . "പൊയ്ക്കോ ...ഉമ്മ്ഹ ..."| അവളുടെ നെറ്റിയിൽ അമർത്തിയൊരു ഉമ്മനൽകികൊണ്ട് അച്ഛൻ അവളെ യാത്രയാക്കി. പൊന്നു തിരിച്ച്‌ അച്ഛന്റെ കവിളിലും ഒരുമ്മ കൊടുത്തുകൊണ്ട് മടിയിൽ നിന്നും താഴേക്കിറടങ്ങി . "അച്ഛമ്മ ..റ്റാറ്റാ ..." പിന്നെ അമ്മയെ നോക്കി കൈവീശി.. "ആഹ്..ടാറ്റ ...അച്ഛമ്മക്ക് ഒരുമ്മ തന്നെ അപ്പൂട്ടാ ‌ ..." അമ്മയും അതിനു ചിരിയോടെ മറുപടി പറഞ്ഞു അടുത്തിരുന്ന ആദിയോടായി പറഞ്ഞു . അമ്മക്ക് ഒരുമ്മ നൽകികൊണ്ട് ആദികുട്ടനും പോകാൻ തയ്യാറായി. അഞ്ജുവിനോടും രണ്ടാളും യാത്ര പറഞ്ഞു അവളെ ഉമ്മ വെച്ചു. അഞ്ജുവിനു എല്ലാം കൂടി ആയപ്പോൾ ചെറുതായി കരച്ചിലൊക്കെ വന്നു തുടങ്ങി .. പിന്നെ ഒരുവിധം അതൊക്കെ അടക്കിപ്പിടിച്ചു നിന്ന് അച്ഛനും അമ്മയും അഞ്ജുവും കൂടി ഞങ്ങളെ യാത്രയാക്കി . കാറിൽ ഇരുന്നുകൊണ്ട് തന്നെ ആദിയും റോസ്‌മോളും അവർക്ക്‌ നേരെ കൈവീശി "റ്റാറ്റാ " നൽകി .

💬 Comments

View all comments