0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K

ബെൽറ്റ് ഒകെ ഇടിച്ചു ടൈറ്റ് ചെയ്ത ശേഷമാണ് ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക്കയറിയത് . അല്ലെങ്കിൽ ഓരോ കുറുമ്പ് കാണിച്ചു മനുഷ്യന് സ്വൈര്യം തരില്ല ! ആദിയോട് കൂടെ പോരണോ എന്ന് ഇറങ്ങാൻ നേരം ചോദിച്ചെങ്കിലും അവനു അമ്മയെ വിട്ടു പോരാൻ മനസില്ല . മഞ്ജുസിനെ അവനു ജീവനാണ് !

അങ്ങനെ എല്ലാര്ക്കും ടാറ്റ ഒക്കെ കൊടുത്തു ഞങ്ങള് അവിടെ നിന്ന് തിരിച്ചു . വഴിയിലെ കാഴ്ച ഒക്കെ നോക്കികൊണ്ട് പൊന്നുവും എന്റെ അടുത്തിരിപ്പുണ്ട്. പക്ഷെ സീറ്റ് ബെൽറ്റ് വിട്ടുകൊടുത്ത കാരണം പെണ്ണിന് ഒരു അസ്വസ്ഥത ഉണ്ട് . വയറു വേദനിക്കുന്നു , ശ്വാസം മുട്ടുന്നു എന്നൊക്കെ അഭിനയിച്ചു അവള് അത് അഴിക്കാൻ ശ്രമിക്കുന്നുണ്ട് .

"ഡീ പൊന്നുസേ....അതഴിച്ച എന്റെ കയ്യിന്നു നല്ല പെട കിട്ടും ..." സീറ്റ്ബെൽറ്റ് ലൂസാക്കാനുള്ള അവളുടെ ശ്രമം കണ്ടു ഞാൻ ഒന്ന് കണ്ണുരുട്ടി .

"ഇത് വേന്റ....ഹ്ഹ്..അയിക്ക് കവി .. ." എന്റെ ദേഷ്യം കണ്ടു പെണ്ണൊന്നു ചിണുങ്ങിക്കൊണ്ട് സോപ്പിടാൻ നോക്കി .

"ഇല്ല റോസൂ..." ഡ്രൈവിംഗ് ശ്രദ്ധിച്ചുകൊണ്ട് തന്നെ ഞാൻ ചിരിച്ചു .

"പീശ്..കവി ..." മഞ്ജുസിന്റെ സ്റ്റൈൽ കോപ്പി അടിച്ചുകൊണ്ട് പൊന്നൂസും എന്നെ നോക്കി കണ്ണിറുക്കി .

"പോടീ ...അവിടെ മര്യാദക്ക് ഇരുന്നോ..." ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു കണ്ണുരുട്ടി . പക്ഷെ അവള് അതിലൊന്നും പേടിക്കില്ല . ഞാൻ അടിക്കും അടിക്കും എന്ന് പറയുന്നതല്ലാതെ പൊന്നൂസിനെ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് അവൾക്കും അറിയാം , അതിന്റെ ധൈര്യമാണ് പെണ്ണിന് . പക്ഷെ ചീത്തയൊക്കെ പറയും . അതിനു

💬 Comments

View all comments