0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K

മുത്തുമണി അല്ലെ പൊന്നു ..." അവളെ ഉമ്മവെച്ചുകൊണ്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .പിന്നെ അവളെയും എടുത്തു ഇളനീർ വിൽക്കുന്ന ആളുടെ അടുത്തേക്ക് നീങ്ങി . അവിടെ കിടന്ന കല്ലിന്മേലൊന്നിൽ ഞാൻ ഇരുന്നുകൊണ്ട് പുള്ളിക്കാരൻ ഇളനീർ വെട്ടുന്നത് ശ്രദ്ധിച്ചു . പൊന്നൂസിനെ അപ്പോഴേക്കും ഞാൻ താഴെ വെച്ചിരുന്നു . എന്റെ പുറകിൽ ചെന്ന് നിന്ന് കഴുത്തിൽ കൈചുറ്റി പിടിച്ചു അവളും അയാള് ഇളനീർ ചെത്തുന്നതൊക്കെ ശ്രദ്ധിക്കുന്നുണ്ട് .

"മോളാ?" പൊന്നൂസിനെ ശ്രദ്ധിച്ചുകൊണ്ട് ആ ചേട്ടൻ എന്നോടായി തിരക്കി .

"ആഹ്..അതെ.." ഞാൻ അതിനു ചെറു പുഞ്ചിരിയോടെ മറുപടി നൽകി .

"എന്താ മോൾടെ പേര് ?" അയാൾ അതോടെ ശ്രദ്ധ പൊന്നുവിലേക്കാക്കി .

"പൊന്നു ..." അതിനു ചെറിയ കൊഞ്ചലോടെ അവള് മറുപടി പറഞ്ഞു .

"ആഹ് നല്ല പേര് ..." പുള്ളി അതുകേട്ടു തലയാട്ടി ചിരിച്ചു . പിന്നെ വെട്ടിയ ഇളനീരിലോന്നിൽ സ്ട്രോ ഇട്ടു അതെനിക്കു നേരെ നീട്ടി .ഞാനതു വാങ്ങിച്ചുകൊണ്ട് പൊന്നൂസിന് കുടിക്കാനായി പിടിച്ചു നൽകി .കാര്യം മനസിലായ അവള് എനിക്ക് മുൻപിൽ നിന്നുകൊണ്ട് സ്ട്രോ മാത്രം സ്വന്തം കൈകൊണ്ട് പിടിച്ചു ആഞ്ഞു ഉള്ളിലേക്ക് വലിച്ചു .അതിന്റെ രുചി നാവിൽ അറിഞ്ഞ ഭാവമൊക്കെ അവളുടെ മുഖത്ത് കാണാം ! പക്ഷെ കുറച്ചു കുടിച്ചപ്പോഴേക്കും അവൾക്ക് മതിയായി . അതുകൊണ്ട് ബാക്കി ഞാൻ ആണ് കുടിച്ചത് .പിന്നീട് എനിക്ക് വെട്ടിയതും ഞാൻ തന്നെ കുടിച്ചു തീർത്തു. അതിനുള്ള കാശും നൽകി ബാക്കി ചേട്ടൻ തന്നെ വെച്ചോ എന്നും പറഞ്ഞു അവിടെ നിന്ന് മടങ്ങി .

ഒടുക്കം ഉച്ചയോടെ

💬 Comments

View all comments