0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K

ഞങ്ങള് എന്റെ വീട്ടിൽ എത്തി . കാറിൽ നിന്ന് ഇറക്കി വിട്ടതോടെ "അച്ചമ്മ .." എന്നും വിളിച്ചു വീടിനകത്തേക്ക് ഒറ്റയോട്ടം . അച്ഛൻ ഞാൻ ചെല്ലുന്ന സമയത് വീട്ടിൽ ഉണ്ടാരുന്നില്ല . ഞാൻ പിന്നാലെ ചിരിയോടെ അകത്തേക്ക് കയറി ചെല്ലുമ്പോഴേക്കും പൊന്നു എന്റെ അമ്മയുടെ ഒക്കത്തെത്തിയിരുന്നു . 'അമ്മ അവളെ ഉമ്മവെക്കുകയും വിശേഷം ചോദിക്കുകയും ഒകെ ചെയ്യുന്നുണ്ട്. മൈക്ക് അവരുടെ ചുറ്റും കിടന്നു "മ്യാവൂ..." എന്ന് മോങ്ങി പ്രദക്ഷിണം വെച്ച് നടക്കുന്നു .

"നിന്റെ മഞ്ജുനു എങ്ങനെ ഉണ്ട് സുഖല്ലേ ?" പെണ്ണിന്റെ കവിളിൽ പയ്യെ നുള്ളികൊണ്ട് മാതാശ്രീ തിരക്കി .

"ആഹ്..ചുഗാ ..." അതിനു പയ്യെ മറുപി നൽകി പെണ്ണ് അമ്മയുടെ ദേഹത്ത് നിന്നും ഊർന്നു താഴേക്കിറങ്ങി . പിന്നെ അഞ്ജുവിന്റെ റൂമിലോട്ടോടി.

"അഞ്ജു മായി ..." അഞ്ജുവിനെ പേരെടുത്തു വിളിച്ചു അവൾ അകത്തേക്ക് നീങ്ങി .പിന്നെ അവിടെ നിന്നും അവരുടെ സംസാരമൊക്കെ കേട്ടു. ആ സമയം കൊണ്ട് ഞാൻ മിക്കുവിനെ കുനിഞ്ഞെടുത്തു അമ്മയെ ഒന്ന് നോക്കി ചിരിച്ചു .

"മീൻ കിട്ടിയാ ?" ഊണിന്റെ നേരം ആയതുകൊണ്ട് അങ്ങനെ ചോദിയ്ക്കാൻ ആണ് തോന്നിയത് .

"ഹ്മ്മ് കിട്ടി..പക്ഷെ മത്തിയാണ് ..." അമ്മച്ചി എന്നെ ഒന്നാക്കിയ പോലെ പറഞ്ഞു അവിടെ കിടന്ന കസേരയിലേക്കിരുന്നു .

"അയ്യേ ..വേറെ ഒന്നും കിട്ടീലെ ..." ഞാൻ അതുകേട്ടു ഒന്ന് മുഖം ചുളിച്ചു .

"ഓ..അതിനു നീ എഴുന്നളളുന്ന കാര്യം എനിക്കറിയോ ..." എന്റെ ചോദ്യത്തിന് അമ്മച്ചി ഒരു മറുചോദ്യം എറിഞ്ഞു. അതോടെ ഞാൻ സൈലന്റ് ആയി സോഫയിലേക്കിരുന്നു .

💬 Comments

View all comments