0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K

പിന്നെ മിക്കുവിൻറ് തലയിലും പുറത്തുമൊക്കെ പയ്യെ തഴുകി .

"അച്ഛൻ എവിടെ പോയി ?" ഞാൻ അമ്മയെ നോക്കികൊണ്ട് പയ്യെ തിരക്കി .

"ബാലേട്ടന്റെ കൂടെ എങ്ങോട്ടോ പോയതാ ..." അതിനു ഒഴുക്കൻ മട്ടിൽ ഒരു മറുപടി പറഞ്ഞു അമ്മയെന്നെ അടിമുടി ഒന്നുനോക്കി .

"എന്താപ്പോ പെട്ടെന്ന് ഇങ്ങോട്ടു പോരാൻ ?" 'അമ്മ വീണ്ടും തിരക്കി .

"ഇപ്പൊ വന്നതാണോ കുറ്റം ...ഞാൻ കൊറച്ചു ദിവസം ലീവാ ..ഇനി അഞ്ജുവിന്റെ ഡെലിവറി ഒകെ കഴിഞ്ഞിട്ടെ പോണുള്ളൂ .." ഞാൻ എന്റെ ഭാഗം ക്ലിയറാക്കി ചിരിച്ചു .

"ഹ്മ്മ്...എന്നിട്ട് നിന്റെ ടീച്ചർ എന്ത് പറയുന്നു ?" 'അമ്മ തലയ്ക്കു കൈകൊടുത്തു ഡൈനിങ് ടേബിളിലേക്ക് ചാഞ്ഞുകൊണ്ട് എന്നെ നോക്കി .

"കൊഴപ്പം ഒന്നും ഇല്ല ...ഞാൻ രണ്ടു ദിവസം അവിടെ ഉണ്ടാരുന്നു " ഞാൻ പയ്യെ പറഞ്ഞു .

"ഹ്മ്മ്..അറിയാം ...എനിക്ക് അവള് വിളിച്ചിരുന്നു...പെണ്ണിനെ ഇങ്ങോട്ടു വിട്ടിട്ടുണ്ടെന്നൊക്കെ കാലത്തു വിളിച്ചപ്പോ പറഞ്ഞു " അമ്മച്ചി പയ്യെ സാവധാനം പറഞ്ഞു നിർത്തി .

"ഓ...ഇവിടെ പിന്നെ അമ്മായിയമ്മ മരുമോളുടെ ഭാഗം ആണല്ലോ ..." അമ്മയും മഞ്ജുസും തമ്മിലുള്ള ബോണ്ടിങ് അറിയാവുന്നുണ്ട് ഞാൻ ചിരിച്ചു . അമ്മയും അതിന്റെ കൂടെ ഒന്ന് ചിരിച്ചു . അപ്പോഴേക്കും അഞ്ജുവും പൊന്നുവും കൂടി റൂമിൽ നിന്നും ഹാളിലേക്കെത്തി . അഞ്ജുവിന്റെ വയറു അത്യാവശ്യം നല്ലോണം വീർത്തിട്ടുണ്ട് . അവളുടെ കയ്യും പിടിച്ചു വരുന്ന പൊന്നൂസിന്റെ നോട്ടവും ആ വീർത്തു നിൽക്കുന്ന വയറിലാണ് . ഒരു അയഞ്ഞ നൈറ്റിയാണ് അഞ്ജുവിന്റെ വേഷം . വളരെ സാവധാനം ആണ്

💬 Comments

View all comments