0%

Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1059

പയ്യെ ചിരിച്ചു .

"ഒന്നും പറയാൻ ഇല്ലേ ? താനെന്ത് മനുഷ്യനാടോ ..രണ്ടു ദിവസം കഴിഞ്ഞ ഞാൻ ഇവിടന്നു പോവില്ലേ ? ഒരു സ്നേഹവും ഇല്ലാത്ത ജന്തു " എന്റെ മറുപടി കേട്ട് അഞ്ജു ഒന്ന് അമ്പരന്നു .

"അഹ് അതാണ് ഒരാശ്വാസം ..ഇനി കേറി വരുമ്പോ നിന്റെ തിരുമോന്ത കാണണ്ടല്ലോ ..മനുഷ്യന് സമാധാനവും കിട്ടും ..." ഞാൻ അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു ചിരിച്ചു .അതോടെ അവള് ഇരിക്കുന്നിടത്തു നിന്ന് വേഗം എഴുനേറ്റു എന്റെ നേരെ കൈചൂണ്ടി .

"ദേ ..ഞാൻ ഒന്നങ്ങട് തരും ...." അഞ്ജു സ്വല്പം ദേഷ്യത്തോടെ തന്നെ എന്റെ അരികിലേക്കായി വന്നു .

"ഓ പിന്നെ ..എന്നാ അടിക്കെടി ..." ഞാനും വിട്ടില്ല..സ്വല്പം സ്വരമുയർത്തി തന്നെ പറഞ്ഞു അവളെ നോക്കി . പക്ഷെ അവളുടെ മുഖം പെട്ടെന്ന് വല്ലാണ്ടായി . ഞാൻ അത് നോക്കികൊണ്ടിരിക്കെ തന്നെ അഞ്ജു പെട്ടെന്ന് എന്നെവന്നങ്ങു കെട്ടിപിടിച്ചു . അങ്ങനെ അപൂർവമായേ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ളൂ .

അവള് എന്റെ ദേഹത്തേക്ക് ചാഞ്ഞു എന്റെ കഴുത്തിലൂടെ കൈചുറ്റികൊണ്ട് എന്റെ തോളിലേക്ക് മുഖം വെച്ചു .

"ഡീ ഡീ ..മാറ് ..ചുമ്മാ തമാശ കാണിക്കല്ലേ ..." മഞ്ജുസോ അമ്മയോ മറ്റോ ആ സീൻ കണ്ടു വരുമെന്ന ജാള്യത ഓർത്തപ്പോൾ ഞാൻ അവളെ പിടിച്ചു മാറ്റാൻ നോക്കി .പക്ഷെ അവള് പറ്റില്ലെന്ന മട്ടിൽ മൂളികൊണ്ട് എന്നെ കൂടുതൽ മർത്തിപിടിച്ചു .എ തോടൊപ്പം അവള് ചെറുതായി പറഞ്ഞതായും എനിക്ക് തോന്നി. എന്റെ തോളിൽ ചെറുതായി നനവ് പടർന്നതും ഞാൻ വല്ലാണ്ടായി...മാത്രമല്ല അതോടെ ഞാനും അവളെ പയ്യെ ഒന്ന് ഹഗ് ചെയ്തു പുറത്തു തട്ടി .

"ഐവിൽ മിസ് യു ..." അവൾ പയ്യെ പിറുപിറുത്തുകൊണ്ട് എന്നെ ഇറുക്കി .

"നീ കരഞ്ഞാ..." ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു അവളെ ബലമായി തന്നെ അടർത്തി മാറ്റി . ഒന്ന് മടിച്ചെങ്കിലും ഒടുക്കം അഞ്ജു അകന്നു മാറി . അവളുടെ കണ്ണുകളൊക്കെ ആകെ കലങ്ങിയിരുന്നു .

"നിനക്കെന്താ ഇപ്പൊ കരയാൻ മാത്രം ..." ഞാൻ

💬 Comments

View all comments