Chapter Title : രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 8 [Sagar Kottapuram]
അവളെ എന്റെ സമീപത്തേക്കായി പിടിച്ചിരുത്തി പയ്യെ തിരക്കി. എന്റെ ഇമോഷൻസ് ഒകെ ഞാൻ മാക്സിമം കൺട്രോൾ ചെയ്തു പിടിച്ചിരിക്കുവായിരുന്നു .
"കണ്ണേട്ടന് ഒരു വിഷമവും ഇല്ലേ ?" അതിനു സ്വല്പം ദേഷ്യത്തോടെ പല്ലുകടിച്ചുകൊണ്ടാണ് അവള് ചോദിച്ചത് .
"വിഷമം ഒകെ ഉണ്ട് ...പക്ഷെ വിഷമിച്ചിട്ട് എന്താടി കാര്യം ...ഞാൻ പറഞ്ഞാ നീ ഇവിടന്നു പോവാതിരിക്കോ ?" ഞാൻ പയ്യെ വളരെ സാവധാനം അവളോട് തിരക്കി. അതിനു അഞ്ജുവിനു ഒരു മറുപടി ഉണ്ടായിരുന്നില്ല .
"രണ്ടു ദിവസം കഴിഞ്ഞ നീ കാർത്തിയുടെ കൂടെ ബാംഗ്ലൂരിൽ പോകും, പിന്നെ അങ്ങനെ അവിടെ സെറ്റിൽ ആകും. ഇടക്കൊക്കെ വല്ലപ്പോഴും ഇവിടേയ്ക്ക് വന്ന വന്നു .. അതും എന്നെ കാണാൻ ഒന്നുമായിരിക്കില്ല ..അമ്മേനേം അച്ഛനേം കാണാൻ ആകും " ഞാൻ അവ്വല് ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു .
"ഒന്ന് മിണ്ടാതിരിക്കോ ..." എന്റെ സംസാരം കേട്ട് അവള് പയ്യെ കണ്ണുതുടച്ചു .
"എന്ന നീ മിണ്ടെടി ..അല്ല പിന്നെ ..." ഞാൻ അതുകേട്ടു ചിരിച്ചു .
"പോ അവിടന്ന് ..." എന്റെ ചിരി കണ്ടു അഞ്ജു പയ്യെ എന്റെ കയ്യിൽ അടിച്ചു .
"സത്യത്തിൽ കണ്ണേട്ടനാ ഭാഗ്യം... ലൈഫ് ലോങ്ങ് നമ്മുടെ അച്ഛന്റേം അമ്മയുടേം കൂടെ കഴിയാലോ " അഞ്ജു ചിരിയോടെ ആണ് പറഞ്ഞതെങ്കിലും എനിക്ക് അതിൽ ഒരു വിഷമം തോന്നാതിരുന്നില്ല . ഒരുവിധം പെൺകുട്ടികളുടെ ഒകെ അവസ്ഥ അതുതന്നെയാണ് !
"പോടീ ..അങ്ങനെ ഒന്നും ഇല്ല ...കാർത്തി നമുക്ക് അറിയാത്ത ആളൊന്നും അല്ലല്ലോ ..നമ്മളൊക്കെ ഒരേ ഫാമിലി അല്ലെ.." ഞാൻ അതുകേട്ടു അവളെ ആശ്വസിപ്പിച്ചു .
"ഹ്മ്മ്...എന്നാലും എനിക്കൊരു വിഷമെടോ " അവളെന്നെ നോക്കി ചിണുങ്ങി .
"എന്തിനു .." ഞാൻ അവളുടെ തോളിലേക്ക് എന്റെ ഇടം കയ്യിട്ടുകൊണ്ട് പയ്യെ തിരക്കി .
"ചുമ്മാ..ഇനി കണ്ണേട്ടന്റെ കൂടെ തല്ലു കൂടാൻ പറ്റില്ലല്ലോ ..പിന്നെ നമ്മുടെ ഉണ്ണീസ് ..." അഞ്ജു സ്വല്പം ഇമോഷണൽ ആയി എന്നെ നോക്കി .
"ഓ പിന്നെ ..അതൊക്കെ ശരിയായിക്കോളും ,നീ ഇപ്പൊ പോയി കിടക്കാൻ നോക്ക് ...നാളെ
💬 Comments
View all comments