0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K

ഇപ്പോൾ പറയുന്നത്..ഏതേലും ലോഡ് പോയിട്ടുണ്ടെങ്കിൽ തിരിച്ചു പോന്നോളാൻ വിളിച്ചു പറഞ്ഞേക്ക്..അതിലൊരു തീരുമാനം ആയിട്ടു ഇനി പുതിയത് വിട്ടാൽ മതി "

വളരെ ഗൗരവത്തിൽ ഒഫീഷ്യൽ കാര്യം പറഞ്ഞു അങ്ങേരു നിർത്തി.

"ഓക്കേ അച്ഛാ. അങ്ങനെ ചെയ്യാം .." ഞാൻ പറഞ്ഞു തലയാട്ടി.

"മ്മ്..പിന്നെ എങ്ങനുണ്ട് നിങ്ങളുടെ ജീവിതം ഒക്കെ ..കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ ..മഞ്ജു ഇന്നലെ വിളിച്ചിട്ടുണ്ടായിരുന്നു." ഒഫീഷ്യൽ കാര്യം കഴിഞ്ഞപ്പോൾ ചിരിയോടെ ഒഴുക്കൻ മട്ടിൽ അങ്ങേരു ചോദിച്ചു .

"ഓഹ്...ഹാപ്പിയാണ് അച്ഛാ..എല്ലാം അച്ഛന് അറിയുന്നതല്ലേ.." ഞാൻ ചിരിയോടെ പറഞ്ഞു .

"മ്മ് ..എന്ന പിന്നെ വെച്ചോ..ബാക്കിയൊക്കെ നേരിട്ട് കാണുമ്പോൾ പറയാം " പുള്ളി ചിരിയോടെ പറഞ്ഞു കാൾ ഡിസ് കണക്റ്റ് ചെയ്തു . അപ്പോഴാണ് എനിക്കൊന്നു ശ്വാസം നേരെ വീണത്.

"ഹോ..." ഞാൻ സ്വയം പറഞ്ഞു ഒന്നാശ്വസിച്ചു കസേരയിലേക്ക് കിടന്നു .

അങ്ങനെ ഇരിക്കെയാണ് റോസമ്മയുടെ വിളി. ശെടാ..ഒന്നിന് പിറകെ ഒന്നായി ഫോണിന്റെ അയ്യര് കളി ആണ് . കല്യാണ തലേന്ന് വിളിച്ച ശേഷം റോസ്‌മേരി പിന്നീട് ആദ്യമായാണ് വിളിക്കുന്നത് .

അവളുടെ നമ്പർ കണ്ടതും എന്റെ മനസിലു എന്തെന്നില്ലാത്ത സന്തോഷം തോന്നി . ചിലപ്പോൾ ഒരിഷ്ടം ഇപ്പോഴും മനസ്സിലെവിടെയോ കിടക്കുന്നത് കൊണ്ടാവും .ആത്മാർഥമായി എനിക്കൊരു ഇഷ്ടം എവിടെയോ റോസമ്മയോടു ഉണ്ടായിരുന്നു .

ഞാൻ സന്തോഷത്തോടെ ഫോണെടുത്തു കാതോർത്തു .

"ഹലോ മോനെ..നീ നമ്മളെ ഒക്കെ മറന്നോ ?" റോസ്‌മേരിയുടെ കിളിനാദം പതിവ് പോലെ എന്റെ കാതിൽ തേന്മഴയായ് !

"ഏയ് ഇല്ലെടോ ...തന്നെ ഒക്കെ മറക്കാൻ പറ്റുമോ ..പിന്നെ എന്തൊക്കെ ഉണ്ട്..ഇയാളുടെ അസുഖം ഒക്കെ

💬 Comments

View all comments