Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 11 [Sagar Kottapuram]
"ഹ ഹ ..ഓഹ് ഇപ്പൊ എന്താ സ്നേഹം ..എനിക്ക് വയ്യ .!ഇതൊക്കെ നേരിട്ട് ആവുമ്പൊ ഇല്ലല്ലോ .." ഞാൻ ചിരിയോടെ പറഞ്ഞു .
"പോടാ..അതൊക്കെ ഉണ്ട്..പക്ഷെ ഞാൻ ഒന്ന് മൂഡ് ആയി വരുമ്പോ നീ ചൊറിയൻ പുഴു ആവും .പിന്നെങ്ങനാ വല്ലോം പറയുന്നേ.." മഞ്ജുസ് പതിയെ പറഞ്ഞു ചിരിച്ചു ..
"മ്മ്..ഉവ്വ ഉവ്വ ..പിന്നെ അവരൊക്കെ കിടന്നോ ?" അമ്മയുടെയും അഞ്ജുവിന്റേയും കാര്യം ഓർത്തു ഞാൻ ചോദിച്ചു .
"മ്മ് .." മഞ്ജുസ് മൂളികൊണ്ട് നെറ്റിയിലേക്ക് വീണ മുടിയിഴ കോതിനീക്കി .
"എടാ..നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ..ഒന്നും പറയാനില്ലേ നിനക്ക്..?" ഞാൻ അത്ര ആക്റ്റീവ് അല്ലാതെ ഇരിക്കുന്നത് കണ്ട മഞ്ജുസ് ഗൗരവത്തിൽ ചോദിച്ചു .
"ഓഹ്..എന്ത് പറയാൻ ..ഞാൻ ഇങ്ങനെ നിന്നെ കണ്ടോണ്ടിരിക്കുവല്ലേ " ഞാൻ മഞ്ജുസിനെ സോപ്പിടാനായി പറഞ്ഞതും അവളൊന്നു ചിരിച്ചു . ആ പാൽപ്പല്ലുകൾ കാണിച്ചുള്ള മനോഹരമായ ചിരി .
"അതല്ലെടാ .നിനക്ക് ഇങ്ങനെ ഒന്നും തോന്നുന്നില്ലേ ?" മഞ്ജുസ് പുഞ്ചിയി നിർത്തി ഗൗരവത്തിൽ എന്നോടായി തിരക്കി .
"എങ്ങനെ ?" ഞാൻ കള്ളച്ചിരിയോടെ അവളെ ഡിസ്പ്ളേയിലൂടെ നോക്കി .
"അല്ല ..നിനക്ക് എന്നെ മിസ് ചെയ്യുന്നില്ലേ എന്ന് ?" മഞ്ജുസ് സംശയത്തോടെ ചോദിച്ചു .
"ആഹ്..നല്ല മിസ്സിംഗ് ആണ്..നിന്റെ ആ വൃത്തികെട്ട സൗണ്ടും അലറലും മൂളിപ്പാട്ടും ഒകെ മിസ് ആണ്..അതോണ്ട് ഇപ്പൊ ഒരു മനഃസുഖം ഉണ്ട്.." ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പയ്യെ പറഞ്ഞതും മഞ്ജുസിന്റെ മുഖം മാറി.
"പോടാ തെണ്ടി..നിന്നോടൊക്കെ ചോദിക്കുന്ന എന്നെ പറഞ്ഞാ മതി .." മഞ്ജുസ് ശുണ്ഠിയെടുത്തു
💬 Comments
View all comments