0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K

..വരാം " ഞാൻ തലയാട്ടി പറഞ്ഞു .

"ആഹ് ..അപ്പൊ രാത്രി അവിടെ വെച്ചു കാണാം .." മഞ്ജുസ് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു , പിന്നെ ഫോൺ വെച്ചു .

പാലക്കാട് വെച്ചാണ് മഞ്ജുവിന്റെ കസിന്റെ വിവാഹ നിശ്ചയം . നയന എന്നാണ് ആ കൊച്ചിന്റെ പേര് . ഏതാണ്ട് എന്റെ സമപ്രായം ആണ് . ഡിഗ്രി കഴിഞ്ഞു ഇപ്പൊ എയർ ഹോസ്റ്റസ് ആകാനുള്ള കോഴ്സ് എന്തോ പഠിച്ചോണ്ടിരിക്കുവാ! ചെറുക്കൻ ബാംഗ്ലൂരിൽ സോഫ്ട്‍വെയർ എൻജിനീയർ ആണ് . പാലക്കാടുള്ള ഭാവി വധുവിന്റെ വീട്ടിൽ വെച്ചു തന്നെയാണ് ചടങ്ങു .

തലേ ദിവസം മഞ്ജുസിന്റെ ഒറ്റപ്പാലത്തുള്ള വീട്ടിൽ തങ്ങി പിറ്റേന്ന് രാവിലെ പാലക്കാട്ടേക്ക് തിരിക്കാമെന്ന പ്ലാനിൽ ആണ് എല്ലാവരും . തലേന്ന് തന്നെ പോണം എന്നൊക്കെ മഞ്ജുസ് പറഞ്ഞിരുന്നെങ്കിലും ജോലി തിരക്ക് കാരണം അത് വേണ്ടെന്നു വെച്ചു .

എന്തായാലും വൈകീട്ട് നേരത്തെ ഇറങ്ങാമെന്നുള്ള ധാരണയിൽ ഞാൻ കാറും എടുത്തു ഓഫീസിലേക്ക് പോയി . പുതിയ ബിസിനെസ്സ് ഡീലുമായി വന്ന ഒരു ടീമിനോട് മീറ്റിങ് ഉണ്ടായിരുന്നതുകൊണ്ട് സ്വല്പം തിടുക്കത്തിൽ ആണ് ഇറങ്ങിയത് . എല്ലാം കഴിഞ്ഞു വൈകീട്ട് നാലുമണിയോടെ ഞാൻ ഒറ്റപ്പാലം ലക്ഷ്യമാക്കി കോയമ്പത്തൂര് നിന്നും തിരിച്ചു .

മഞ്ജുസ് ഇല്ലാതെ ഒറ്റയ്ക്ക് ഞാൻ ആദ്യമായാണ് അവളുടെ വീട്ടിൽ കയറിച്ചെല്ലാൻ പോകുന്നത് . കുറച്ചു കഴിഞ്ഞാൽ കക്ഷി എത്തുമെങ്കിലും എനിക്കെന്തോ ആ സമയം ഒരു ജാള്യത തോന്നി . എന്തായാലും വരുന്നത് വരട്ടെയെന്നുവെച്ചു ഞാനിറങ്ങി . എവിടെയും നിർത്താതെ കത്തിച്ചു വിട്ടതുകൊണ്ട് രണ്ടു മണിക്കൂർ മാത്രമേ സമയം എടുത്തുള്ളൂ

💬 Comments

View all comments