0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 906

ദിവസം ഇവിടെ നിന്നിട്ടേ പോവുന്നുള്ളു , മുത്തശ്ശി വന്നേ " ഞാനവരുടെ കൈപിടിച്ച് ചിരിയോടെ പറഞ്ഞു ഉമ്മറത്തേക്ക് തന്നെ കയറി . എന്നെ നോക്കി പുഞ്ചിരിച്ചു ഞങ്ങൾക്ക് പിറകെ നിന്നിരുന്ന മഞ്ജുസിന്റെ അമ്മയും ഒപ്പം കയറി .

"അച്ഛൻ ഇവിടില്ലേ അമ്മെ ?" ഞാൻ മഞ്ജുസിന്റെ അച്ഛനെ അവിടെ കാണാത്തതുകൊണ്ട് സംശയത്തോടെ ഒന്ന് പിന്തിരിഞ്ഞു ചോദിച്ചു .

"ഇല്ല മോനെ , പുള്ളിക്കാരൻ വിശേഷം നടക്കുന്ന സ്ഥലത്തേക്ക് രാവിലെ പോയി . ഒരു മേൽനോട്ടത്തിന് അവിടെ വേണമല്ലോ ..കുറച്ചു കഴിഞ്ഞ തിരിച്ചെത്തും " അമ്മായിയമ്മ പതിയെ പറഞ്ഞു ചിരിച്ചു .

"മ്മ്..ശരിയാ..." ഞാൻ പയ്യെ പറഞ്ഞു .

പൂമുഖത്തേക്ക് കയറിച്ചെന്ന ഞാൻ ഒരു കസേരയിലേക്കിരുന്നു . എന്റെ നേരെ മുൻപിലുള്ള തിണ്ണയിലേക്കായി അമ്മയും മുത്തശ്ശിയും പുറകെ വന്നിരുന്നു .

"പിന്നെ എന്തൊക്കെ ഉണ്ട് മോനെ , മഞ്ജു ആയിട്ടു പ്രെശ്നം ഒന്നും ഇല്ലല്ലോ അല്ലെ ?" അമ്മായിയമ്മ സ്വല്പം സംശയം ഉള്ളിൽ വെച്ചെന്നെ പോലെ എന്നോടായി ചോദിച്ചു .

"ഏയ് ..ഞങ്ങള് നല്ല കൂട്ടാണ് , അല്ലെ മുത്തശ്ശി .." ഞാൻ ചിരിയോടെ മുത്തശ്ശിയെ നോക്കി .

"ആഹ് ആഹ് ..അങ്ങനെ ആയാൽ രണ്ടാൾക്കും കൊള്ളാം" മുത്തശ്ശി ചിരിയോടെ പറഞ്ഞു .

"മ്മ് ..പിന്നെ നിങ്ങളൊന്നും അവിടേക്ക് പോയില്ലേ ? " കല്യാണ നിശ്ചയം നടക്കുന്ന വീട് ഉദ്ദേശിച്ചു ഞാൻ ചോദിച്ചു .

"ഏയ്..ഇന്നിപ്പോ പോയിട്ടെന്താ , നാളെ നേരത്തേ പോകാമെന്നു വെച്ചു . പിന്നെ മഞ്ജുന്റെ അച്ഛൻ ഉണ്ടല്ലോ അവിടെ " അമ്മ സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

"മ്മ്മ് ..പിന്നെ മഞ്ജു വിളിച്ചോ ? വീട്ടീന്ന് ഇറങ്ങിയോ ആവോ " ഞാൻ സംശയം പോലെ അമ്മയെ നോക്കി .

"ആഹ്..മോന്റെ വീട്ടീന്ന് ഇറങ്ങിയെന്നു നേരത്തേ വിളിച്ചപ്പോ പറഞ്ഞു..എട്ടു എട്ടര ഒകെ ആവുമ്പൊ എത്തുമായിരിക്കും " പുള്ളിക്കാരി പതിയെ പറഞ്ഞു .

"മ്മ് .." ഞാൻ അമർത്തി മൂളി .

"ആഹ്..എന്ന ശോഭേ നീ പോയി മോന് കുടിക്കാൻ ചായയോ വെള്ളമോ എന്തേലും കൊടുക്ക് , അവൻ യാത്ര ചെയ്തു വന്നതല്ലേ..നിങ്ങളിങ്ങനെ സംസാരിച്ചു ഇരുന്ന മതിയോ " ഞങ്ങൾ മിണ്ടിയും പറഞ്ഞും ഇരിക്കുന്നത് കണ്ടു മുത്തശ്ശി ഇടയ്ക്കു കയറി പറഞ്ഞു .

"ശൊ..ഞാനതു മറന്നു ..ഇപ്പൊ കൊണ്ടുവരാം മോനെ " അബദ്ധം പറ്റിയ പോലെ തലക്ക് കൈകൊടുത്തുകൊണ്ട് മഞ്ജുസിന്റെ അമ്മ

💬 Comments

View all comments