0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K

ആരേലും കംപ്ലയിന്റ് പറയട്ടെ അപ്പൊ കാണിച്ചു തരാം.." മഞ്ജുസ് ഒരു ഭീഷണിപോലെ പറഞ്ഞു എന്നെനോക്കി കണ്ണുരുട്ടി.

"ഓ പിന്നെ..എനിക്കിപ്പോ അങ്ങനെ സൽപ്പേര് വേണ്ട..." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളുടെ കയ്യിലെ പിടിവിട്ടു നേരെ നടന്നു . മഞ്ജുസ് എന്റെ പിന്നാലെ ഓടിത്തുള്ളി വന്നു . പിന്നെ അവളുടെ പുതിയ കാറിന്റ കീ പേഴ്‍സിൽ നിന്നെടുത്തു എന്റെ കയ്യിൽ തന്നു .

ഞാനതും കയ്യിൽ പിടിച്ചു മുറ്റത്തേക്കിറങ്ങി . പിന്നാലെ വീട് പൂട്ടി , സ്റ്റെപ്പിൽ കിടന്ന സ്വല്പം ഹീലുള്ള ചെരിപ്പെടുത്തിട്ട് അവളും ഇറങ്ങി . കാറിനുള്ളിൽ കയറിയിരുന്നതും മഞ്ജു പേഴ്‌സ് തുറന്നു ലിപ്സ്റ്റിക് എടുത്തു ചുണ്ടിൽ ഒന്നുടെ തേച്ചു, പിന്നെ കണ്ണാടിയിൽ അതുനോക്കി ചന്തം വിലയിരുത്തി.

"മ്മ് വേഗം വിട്ടോ..നേരം പോയി .." ലിപ്സ്റ്റിക് തിരിച്ചു പേഴ്‌സിലിട്ടു ഇടതു കയ്യിൽ കെട്ടിയ വാച്ചിൽ നോക്കി മഞ്ജു ഗൗരവത്തിൽ പറഞ്ഞു .ഞാൻ ഒന്നമർത്തി മൂളി കാര് സ്റ്റാർട്ട് ചെയ്തു മുൻപോട്ടെടുത്തു .സാമാന്യം നല്ല സ്പീഡിൽ തന്നെ പറപ്പിച്ചതുകൊണ്ട് മുക്കാൽ മണിക്കൂറിനകം ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി .

സാമാന്യം ഗംഭീരമായ ഒരു വീട് . അതിന്റെ മുൻവശവും പന്തലും എല്ലാം ഇവൻറ് മാനേജ്‌മന്റ് ടീം അസ്സലായി അലങ്കരിച്ചു നല്ല സെറ്റപ്പ് ആക്കിയിട്ടുണ്ട് . മഞ്ജുസിന്റെ ബന്ധുക്കളും സ്വന്തക്കാരുമൊക്കെ ആയി അപ്പോഴേ സാമാന്യം ആളുകൾ അവിടെ നിറഞ്ഞിരുന്നു .

വീടിനോടു ചേർന്ന് ഒഴിഞ്ഞുള്ള ഒരു പറമ്പിലേക്ക് വണ്ടി കയറ്റിയിട്ടു ഞങ്ങൾ പുറത്തിറങ്ങി . സാരി ഒന്ന് ശരിയാക്കി ഇട്ടു മഞ്ജുസ് എന്നെ തൊട്ടുരുമ്മി കൂടെ നടന്നു . അവളുടെ ബന്ധുക്കളെന്നു

💬 Comments

View all comments