0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 919

"ഉമ്മ്ഹ...ഇപ്പൊ ഒരാഴ്ച്ച ആയില്ലേ നമ്മള് കണ്ടിട്ട് " അവളെ ചേർത്തു പിടിച്ചു റൂമിനു പുറത്തിറങ്ങി ഞാൻ ചോദിച്ചു .

"പോടാ..ഞാൻ ചൊവ്വാഴ്ച അല്ലെ അവിടന്ന് പോന്നത് ..ഇന്ന് വെള്ളി ആയിട്ടേ ഉള്ളു..സൊ ജസ്റ്റ് ടു ഡെയ്‌സ് " അവൾ കൊഞ്ചി പറഞ്ഞു എന്റെ ചുണ്ടിൽ പയ്യെ ചുംബിച്ചു .

"ച്ചും .."

മഞ്ജുസ് എന്നെ ചുംബിച്ചതും ഞാനവളെ ഒന്ന് വരിഞ്ഞു മുറുക്കി . പക്ഷെ അവൾ കുതറികൊണ്ട് ഒഴിഞ്ഞുമാറി .

"ഡാ ഡാ ..നീ വിട്ടേ..അതൊക്കെ പിന്നെ.." അവൾ സ്വന്തം വീടാണെന്ന ബോധം വന്നപ്പോൾ ചിരിയോടെ പറഞ്ഞു . പിന്നെ എന്നെ പിടിച്ചു വലിച്ചു താഴേക്ക് ഇറങ്ങി .

സ്റ്റെപ്പുകൾ ഇറങ്ങി വന്ന മഞ്ജുസ് നേരെ അവളുടെ അച്ഛനെ ചെന്നു കെട്ടിപിടിച്ചു . അങ്ങേര് അവളെ സ്നേഹപൂർവ്വം പുറത്തു തഴുകി . പിന്നെ അമ്മയുടെയും മുത്തശ്ശിയുടെയും ഊഴം . അമ്മയെ ഒന്ന് കെട്ടിപ്പിടിച്ച ശേഷം മഞ്ജുസ് മുത്തശ്ശിയുടെ നേരെ തിരിഞ്ഞു ..

"മുത്തശ്ശി..." മഞ്ജുസ് നീട്ടിവിളിച്ചു സോഫയിലിരുന്ന അവരെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു .

"ഹോ ..ഒന്ന് പതുക്കെ ഞെക്കെടി പെണ്ണെ.." അവളുടെ സ്നേഹ പ്രകടനം കണ്ടു മുത്തശ്ശി ചിരിയോടെ ശകാരിച്ചപ്പോൾ കൂടി നിന്ന ഞാനടക്കം എല്ലാവരും ഒന്ന് പയ്യെ ചിരിച്ചു .

"ഓഹ് ..തള്ളക്കു സൂക്കേട് തുടങ്ങി ..ഈ മുത്തിക്കു ഒരു മാറ്റോം ഇല്ല " മഞ്ജുസ് കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി ആ വയസ്സിത്തള്ളയെ കളിയാക്കി .

"പോടീ പെണ്ണെ ..ഒന്നിനാത്രം പോന്നിട്ടു അവളുടെ ഒരു കുട്ടിക്കളി " മുത്തശി അവളെ പിടിച്ചു അകത്തി ചിരിയോടെ പറഞ്ഞു .

"ഓ പിന്നെ .." മുത്തശ്ശിയുടെ ശാസന തള്ളിക്കളഞ്ഞുകൊണ്ട് മഞ്ജുസ് ടീപ്പോയിലിരുന്ന ഒന്ന് രണ്ടു ഉണ്ണിയപ്പം എടുത്തു പിടിച്ചു . പിന്നെ അത് ഓരോന്നായി കടിച്ചു ചവച്ചു .

അവളുടെ കഴിപ്പ് ഒരു നിമിഷം നോക്കി നിന്ന് ഞാൻ ഉമ്മറത്തേക്ക് നടന്നു . അഞ്ജു അവിടെ തിണ്ണയിൽ മൊബൈലും നോക്കി ഇരിപ്പുണ്ട് .

"നിനക്കെന്താടി ഇവിടെ പിടിച്ചില്ലെ ? നീ എന്താ ഒറ്റയ്ക്ക് മാറിയിരിക്കുന്നെ ?" അഞ്ജുവിന്റെ അടുത്തേക്ക് ചെന്ന് ഞാൻ പയ്യെ തിരക്കി .

"ഏയ് അങ്ങനെ ഒന്നും ഇല്ല..അവരുടെ എടേലു ഞാനെന്തു പറയാനാ ..പിന്നെ ചേച്ചിടെ അച്ഛൻ കുറച്ചു ഗൗരവക്കാരൻ ആണ് .." അഞ്ജു ഒരു പുഞ്ചിരിയോടെ പറഞ്ഞു .

"ഏയ് അത് കാണുമ്പോ തോന്നുന്നതാ...ആള് പാവം

💬 Comments

View all comments