0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 702

.." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു പുഞ്ചിരിച്ചു . എന്തോ ഇപ്പോൾ പഴയതൊക്കെ ഓർത്തെടുക്കുമ്പോൾ അവൾക്കൊരു സന്തോഷം !

"എന്നിട്ട് ..നിങ്ങളെങ്ങനെ ജോയിന്റ് ആയി ?' ഞാൻ സംശയത്തോട് ചോദിച്ചു .

"അതൊക്കെ ആയി..നമ്മള് തമ്മിൽ ജോയിന്റ് ആയില്ലേ. പിന്നാണോ ഇത് .." മഞ്ജുസ് എന്നെ ചിരിയോടെ നോക്കി .

"ഹാഹ് ..നമ്മുടെ കാര്യം ഒക്കെ അവിടെ നിക്കട്ടെ..നീയിപ്പോ ഇത് പറ " ഞാൻ അവളുടെ ആവശ്യമില്ലാത്ത ഉപമ തള്ളിക്കൊണ്ട് പ്രോത്സാഹിപ്പിച്ചു .

"മ്മ് ..." അവളൊന്നു അമർത്തി മൂളികൊണ്ട് വീണ്ടും തുടങ്ങി .

"ഒരു ദിവസം ഞാൻ മീരയുടെ കൂടെ ഈ പറയുന്ന പുള്ളിയുടെ വീട്ടിൽ പോയി . കക്ഷിക്ക്‌ മ്യൂസികിലൊക്കെ നല്ല താല്പര്യം ഉണ്ടായിരുന്നെന്ന് അന്ന് വീട്ടിൽ ചെന്നപ്പോഴാണ് ഞാൻ അറിയുന്നത് . ഞങ്ങൾ ചെല്ലുന്ന സമയം ആദു അവിടെ ഉണ്ടായിരുന്നില്ല . അതുകൊണ്ട് ഞാൻ അവന്റെ റൂമിലൊക്കെ ഒന്ന് കയറി നോക്കി . ആകെ അലങ്കോലം ആയിരുന്നേലും റൂമിൽ ഒരു ഗിറ്റാർ ഒക്കെ ഉണ്ടായിരുന്നു . ഒരു കൗതുകത്തിനു ഞാനതെടുത്തു ഒച്ചയുണ്ടാക്കുകയും ചെയ്തു.." മഞ്ജുസ് പയ്യെ പറഞ്ഞു നിർത്തി എന്നെ നോക്കി .

"ദെൻ ? എന്നിട്ടെന്തുണ്ടായി ?" ഞാൻ ശാന്തമായി ചോദിച്ചു .

"എന്താവാൻ ..ഏതാണ്ട് ആ സമയം നോക്കി അവൻ അവിടെക്കു തിരിച്ചെത്തി . റൂമിലേക്ക് കയറി വന്നതും അവൻ കാണുന്നത് ഗിറ്റാർ കയ്യിൽ പിടിച്ചു നിൽക്കുന്ന എന്നെയാണ് . ഞാൻ ഒന്ന് പതറിയെങ്കിലും പുള്ളിയെ ഒന്ന് ടീസ് ചെയ്യാൻ നോക്കി . ഹായ് ..അറിയുമോ ? എന്താ ഇത്ര ജാഡ എന്നൊക്കെ പറഞ്ഞു ഞാൻ ഒന്ന് ഷോ കാണിച്ചു . പക്ഷെ അവൻ അതിനൊന്നും മറുപടി പറയാതെ ആ ഗിറ്റാർ താഴെ വെക്കാൻ പറഞ്ഞു " മഞ്ജുസ് ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു നിർത്തി .

"എന്നിട്ട് ?' ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു .

"അത് എടുത്തിടത്ത് തന്നെ വെക്കാൻ അവൻ പറഞ്ഞപ്പോ ഞാൻ കുറച്ചു വെയ്റ്റ് ഇട്ടു . "ഓഹ്..ഇതിപ്പോ ഞാൻ തൊട്ടാൽ എന്താ ഉരുകിപ്പോകുമോ "

💬 Comments

View all comments