Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]
എന്റെ ഇടം വലം അവറ്റകൾ ഇരുന്നു എന്നെ എന്തോ കാഴ്ച വസ്തുവെന്ന പോലെ നോക്കി ചിരിച്ചു .
"എന്താടി കിണിക്കുന്നേ?" ഞാൻ അഞ്ജുവിനെ നോക്കി ദേഷ്യപ്പെട്ടു..
"ഒന്നുമില്ല..ചുളുവിൽ കല്യാണം ഒപ്പിച്ചിട്ട് ..ഒന്നുമറിയാത്ത പോലെ ഉള്ള ഇരിപ്പു കണ്ടില്ലേ " അവൾ എന്നെ കളിയാക്കികൊണ്ട് പറഞ്ഞു...
"ഓ പിന്നെ...ഒന്ന് പോടീ...പിന്നെ നിന്റെ ഈ കോപ്പിലെ വർത്താനം അവളുടെ അടുത്ത് വേണ്ടാട്ടോ " ഞാൻ ഒരുപദേശം പോലെ പറഞ്ഞു..
"ഓ...ചേച്ചി നല്ല കമ്പനിയാ..എന്ത് പാവാ അത്.." ഇത്തവണ വീണ ആണ് ചാടിക്കേറി മറുപടി പറഞ്ഞത്..
"ആഹ്..അത് തന്നെ ..ഇവന്റെ ഭാഗ്യം ..പക്ഷെ ആ ചേച്ചിയുടെ കഷ്ടകാലം ആണ്..അതോർക്കുമ്പോഴാ സങ്കടം.." അഞ്ജുവിന്റെ ചളിക്കു വീണയും തൊട്ടപ്പുറത്തിരിക്കുന്ന ബിന്ദു അമ്മായിടെ മക്കളും ഒക്കെ ചിരിച്ചു .ഞാൻ അതുകണ്ടു അഞ്ജുവിനെ ദേഷ്യത്തോടെ നോക്കി പല്ലു കടിച്ചു .
"കണ്ണേട്ടാ..എന്തായാലും നിന്റെ സെലെക്ഷൻ സമ്മതിച്ചേ പറ്റു..എന്ത് ലുക്ക് ആണ് ആ ചേച്ചി.." വീണ സ്വല്പം അസൂയയോടെ പറഞ്ഞു എന്നെ നോക്കി.
"അതെ ..ഈ കൊരങ്ങനെ അതിനു എങ്ങനെ പറ്റിയോ എന്തോ " അഞ്ജു വീണ്ടും എനിക്കിട്ടു താങ്ങി..
"എടി അഞ്ജു..നീ കൂടുതൽ ചെലക്കാതെ പൊക്കോ ..എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് " അവളുടെ സംസാരം ഇഷ്ടമാകാഞ്ഞ ഞാൻ ദേഷ്യപ്പെട്ടു..
"ഹാഹ് ..കണ്ണേട്ടൻ എന്തിനാ ചൂടവുന്നെ..അഞ്ജു തമാശ പറഞ്ഞതല്ലേ.." വീണ എന്നെ സമാധാനിപ്പിച്ചു..
അപ്പോഴേക്കും കുഞ്ഞാന്റി ഉമ്മറത്തു നിന്നും ഞങ്ങളുടെ അടുത്തേക്കെത്തി .
"എന്താണിവിടെ ഒരു ഗൂഢാലോചന " ഞങ്ങൾ മൂന്നുപേരുടെയും ഇരുത്തം കണ്ട കുഞ്ഞാന്റി ചിരിയോടെ അന്വേഷിച്ചു ഞങ്ങൾക്കൊപ്പം അഞ്ജുവിനു അടുത്തായി വന്നിരുന്നു .
"ഏയ് ഒന്നുമില്ല
💬 Comments
View all comments