0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

. റൂം അടച്ചിട്ടാൽ അവരെന്തു വിചാരിക്കും ?" മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

"ശോ ഇത് വല്യ എടങ്ങേറായല്ലോ ..എന്ന ഞാൻ പോവാ..." സ്വല്പം ഈർഷ്യയോടെ പറഞ്ഞുകൊണ്ട് ഞാൻ എണീക്കാൻ ഒരുങ്ങിയതും അവൾ എന്റെ കൈക്കു പിടിച്ചു .

"കവി ..നിൽക്കെടാ , അങ്ങനെ പോവല്ലേ . അമ്മ നിന്നെ ചോദിച്ചിരുന്നു ..വാ നമുക്കൊന്ന് അമ്മേനെ കണ്ടിട്ട് വരാം . ഒപ്പം അമ്മാമനെയും പരിചയപ്പെടാം.." മഞ്ജുസ് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു .

"ആഹ്..." ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ മൂളി .

"മ്മ്....വാ വാ ..." എന്റെ താല്പര്യമില്ലായ്മ കണ്ടു മഞ്ജുസ് ഒന്നമർത്തി മൂളി . പിന്നെ ചിരിയോടെകൈപിടിച്ചു വലിച്ചു വീടിനുള്ളിലൂടെ തന്നെ പുറകുവശത്തേക്കു നടന്നു . അടുക്കളഭാഗത് നിന്ന് പുറത്തോട്ടിറങ്ങിയാൽ വലിയ തൊടി ആണ് . കവുങ്ങും തെങ്ങും വാഴയും കുളവും ഒക്കെ ആയി വലിയൊരു പറമ്പ് .

ഞാൻ അവളോടൊപ്പം അങ്ങോട്ടേക്ക് നീങ്ങി . ഞങ്ങൾ ചെല്ലുമ്പോൾ മഞ്ജുവിന്റെ അമ്മയും അമ്മാവനും മുറ്റത്തു രണ്ടു ഫൈബർ കസേരകളിലായി ഇരുന്നുകൊണ്ട് പരസ്പരം കുടുംബ വിശേഷങ്ങൾ പങ്കുവെക്കുകയാണ് .

"അമ്മാ ...." എന്റെ കൈപിടിച്ച് മുറ്റത്തേക്കിറങ്ങിയതും അവൾ നീട്ടി വിളിച്ചു . ചെരിപ്പൊന്നുമില്ലാതെ ഞങ്ങൾ രണ്ടാളും പൂഴിമണ്ണിലൂടെ നടന്നു അവരുടെ അടുത്തേക്ക് നീങ്ങുകയാണ് . അവിടെ കൂടി നിന്നവരും ബന്ധുക്കളുമൊക്കെ മഞ്ജുസ് എന്നെ കൈപിടിച്ച് നടത്തിക്കുന്നത് ചെറിയ ചിരിയോടെ നോക്കുന്നുണ്ട് . അവരുടെ ഒക്കെ ഭാവം കണ്ടാൽ ഞാൻ ഏതാണ്ട് അവളുടെ കുട്ടി ആണെന്ന് തോന്നും ! ബ്ലഡി ഫുൾസ് ..

💬 Comments

View all comments