0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1099

നിരാശപ്പെടുത്തി . അപ്പോഴേക്കും എന്നെ കണ്ട മഞ്ജുവിന്റെ അച്ഛൻ ആൾകൂട്ടത്തിൽ നിന്നും പിൻവാങ്ങി എന്റെ അടുത്തേക്കെത്തി . ആൾക്കാരോട് എന്തൊക്കെയോ സംസാരിച്ചു നിന്നിരുന്ന അദ്ദേഹം എന്നെ കണ്ടതോടെ എന്തോ ഒഴിവുകഴിവു പറഞ്ഞു മുങ്ങിയതാണ് .എന്തൊക്കെ പറഞ്ഞാലും മകളുടെ ഭർത്താവ് ആണല്ലോ ! മാത്രമല്ല ഈയിടെ ആയി ഓഫീസിൽ കാര്യത്തിലൊക്കെ സ്വല്പം മെച്ചപ്പെട്ടതുകൊണ്ട് കക്ഷിക്ക് ചെറിയൊരു സോഫ്റ്റ് കോർണരും വന്നു തുടങ്ങിയിട്ടുണ്ട് .

"ആഹ്...കവി വന്നോ...വാ വാ.." മഞ്ജുസിന്റെ അച്ഛൻ ഗൗരവം നിറഞ്ഞ സ്വരത്തിൽ എന്നെ പുഞ്ചിരിയോടെ വരവേറ്റു . പരസ്പരം ഹസ്തദാനം നൽകി അമ്മായിയപ്പനും മരുമോനും ഒന്ന് പുഞ്ചിരിച്ചു .

"എന്തായി ഇവിടത്തെ കാര്യങ്ങളൊക്കെ ?" ഞാൻ പയ്യെ ചോദിച്ചുകൊണ്ട് മാറിൽ കൈപിണച്ചു കെട്ടി .

"കുഴപ്പമില്ല. രാവിലത്തെ പൂജയും കർമവും ഒക്കെ കഴിഞ്ഞു . ഇനി കലശം ആണ് . അതിന്റെ ഒരുക്കങ്ങളൊക്കെ നടക്കുന്നു . ..പിന്നെ വൈകീട്ട് താലവും ദീപാരാധനയും . ആഹ് ഒക്കെ നിനക്ക് അറിയുന്നത് തന്നെ അല്ലെ.." അങ്ങേര് ചെറു ചിരിയോടെ പറഞ്ഞു . ഞങ്ങൾ ക്ഷേത്രത്തിനു മുൻപിൽ നിന്ന് അങ്ങനെ സംസാരിക്കവെ മഞ്ജുസിന്റെ ബന്ധുക്കളും അങ്ങേരുടെ ചില സുഹൃത്തുക്കളും ഒപ്പം കൂടി .

"ആഹ്..വേണുവേട്ടാ ..ഇത്..മരുമോൻ ആണല്ലേ ?" എന്നെ നോക്കി ചിരിച്ചു കാണിച്ചുകൊണ്ട് ഒരു മധ്യവയസ്കനായ ചങ്ങായി അങ്ങേരെ നോക്കി .

"ആഹ്...ഇത് തന്നെ ആള്.." പുള്ളി ചിരിയോടെ പറഞ്ഞു എന്നെ അവർക്കു പരിചയപ്പെടുത്തി .

പിന്നെ അവരോടൊക്കെ ഒന്ന് വിശേഷങ്ങളും കുശലവും പറഞ്ഞു നിന്നു.ഒപ്പം മഞ്ജുവിന്റെ ചെറിയച്ഛന്മാരും കൂടി . അപ്പോഴേക്കും അമ്പലമുറ്റത്തു നിന്നു വിളിയെത്തി . ഇനിയെന്തോ കവടി നിരത്തിയുള്ള പ്രെശ്നം വെപ്പ് ആണ് നടക്കാൻ പോകുന്നത് . അതിനുള്ള പണിക്കന്മാരും ജ്യോതിഷികളുമൊക്കെ ആസനസ്ഥരായി തയ്യാറായിട്ടുണ്ട് . തറവാട്ടിലെ കാരണവർ സ്ഥാനത്തുള്ള മഞ്ജുസിന്റെ അച്ഛൻ അതിന്റെ മുൻപന്തിയിൽ വേണമെന്ന് നിര്ബന്ധമാണ് . തറവാടിന്റെ പേരിലും ക്ഷേത്രത്തിന്റെ പേരിലും പ്രെശ്നം വെപ്പ് നടത്തി ഈശ്വര ഹിതം , അറിയേണ്ടതും പരിഹാര കർമങ്ങൾ ചെയ്യേണ്ടതുമുണ്ട് . ആഹ്..അതൊക്കെ എന്തിനാ ഇവിടെ പറയുന്നത് അല്ലെ ? അത് അതിന്റെ വഴിക്ക് നടക്കട്ടെ

💬 Comments

View all comments