Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]
...
വിളി വന്നതോടെ അവർ പിൻവാങ്ങി .
"എന്ന കവി അകത്തോട്ടു ചെന്ന് വേഷം ഒകെ ഒന്ന് മാറ് . മഞ്ജു അകത്തെവിടെയെങ്കിലും കാണും .ഞാൻ അവിടെ ഒന്ന് പോയിനോക്കട്ടെ ." മഞ്ജുസിന്റെ അച്ഛൻ തിടുക്കത്തിൽ പറഞ്ഞുകൊണ്ട് തലയാട്ടി കാര്യങ്ങൾ ധരിപ്പിച്ചു .
"ആഹ്...ശരി.." ഞാനും പയ്യെ പറഞ്ഞു .
പിന്നെ നേരെ വീട്ടിനകത്തേക്ക് നടന്നു . ഉമ്മറത്തും ആൾകൂട്ടം ഉണ്ട്.തിണ്ണയിലോക്കെ ഇരുന്നു ഓരോ അമ്മാവന്മാർ സൊറ പറയുന്നുണ്ട്. മഞ്ജുസിന്റെ മുത്തശ്ശിയും ഉമ്മറത്തെ ചാരുകസേരയിൽ ഇരിപ്പുണ്ട്. എന്നെക്കണ്ടതും കക്ഷി ഒന്ന് പുഞ്ചിരിച്ചു .
പിന്നെ പുള്ളിക്കാരിയുമായി ഒന്ന് കുശലം പറഞ്ഞിരുന്നു . അപ്പോഴേക്കും എന്നെ കണ്ട ആരോ അകത്തിരുന്ന മഞ്ജുസിനോട് ഞാൻ വന്ന കാര്യം അറിയിച്ചിരുന്നു . അവളുടെ ചില കസിൻസ് ഉമ്മറത്ത് ഞാൻ മുത്തശ്ശിയുമായി സംസാരിക്കുന്നത് കണ്ടുകാണും . എങ്ങനെയാകും കക്ഷി ഞാനെത്തിയ വിവരം അറിഞ്ഞത്.
അതോടെ എന്റെ നായികയെ ഒന്ന് കാണാൻ പറ്റി .
"കവി...." അവളുടെ നീട്ടിയുള്ള വിളി കേട്ടപ്പോഴാണ് കക്ഷി ഉമ്മറ വാതില്ക്കല് വന്നു നിൽക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നത് . മുത്തശ്ശിയുമായി സംസാരിച്ചിരിക്കെയാണ് അവളുടെ വിളി . തലചെരിച്ച് വാതിൽക്കലേക്ക് നോക്കിയതും എന്റെ ഉള്ളൊന്നു പിടഞ്ഞു . പതിവിൽ കവിഞ്ഞു സുന്ദരി കോത ആയി മഞ്ജുസ് വാതിൽക്കൽ , കട്ടിളയിൽ ചാരി നിൽപ്പുണ്ട് . മാറിൽ കൈപിണച്ചു കെട്ടി പുഞ്ചിരി തൂകിയുള്ള നിൽപ്പ് .
പാവാടയും ഹാഫ് സാരിയും ആണ് അവളുടെ വേഷം . അതുകൊണ്ട് തന്നെ ഒരു കൊച്ചു പെണ്ണിനെ പോലെ ഉണ്ട് കാണാൻ ! കണ്ടാൽ ഒരു ടീനേജ് പെണ്ണാണെന്നേ പറയൂ . പച്ചയും കറുപ്പും കലർന്ന ബ്ലൗസ് . അതിൽ തന്നെ തോൾ ഭാഗത്തു ഗോൾഡൻ കളറിൽ എംബ്രോയിഡറി ഡിസൈൻസ് ഉണ്ട് . പച്ചയും ചുവപ്പും ഗോൾഡൻ കളറും മിക്സ് ആയിട്ടുള്ള ഹാഫ് സാരി . ഒപ്പം സെയിം പാറ്റേൺ ഉള്ള പാവാട !
അവളുടെ കോലം കണ്ടു ഞാൻ ഒന്ന് കണ്ണ് മിഴിച്ചെന്നത് വാസ്തവം ആണ് . കണ്ണും പുരികവും എഴുതിയിട്ടുണ്ട്. നെറ്റിയിലൊരു ചുവന്ന ചെറിയ പൊട്ട്
💬 Comments
View all comments