Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]
അവൾ പയ്യെ പറഞ്ഞു എന്നെ കൈമാടി അകത്തേക്ക് വിളിച്ചു . ഞങ്ങളുടെ ഈ ഗോഷ്ടികളും കോപ്രായവുമൊക്കെ ഉമ്മറത്തിരുന്ന കിളവന്മാർ ശ്രദ്ധിക്കുന്നുണ്ട് . അത് മനസിലാക്കികൊണ്ട് തന്നെ ഞാൻ മുത്തശ്ശിയോട് ഒരൊഴിവ് പറഞ്ഞു എഴുനേറ്റു . പിന്നെ നേരെ മഞ്ജുസിനു അടുത്തേക്ക് നടന്നു ചെന്നു. ഓടിച്ചെന്നു അവളെയൊരു ഉമ്മ കൊടുക്കാനുള്ള സർവ പൂതിയും ഉണ്ട് . പക്ഷെ ചുറ്റും ആൾക്കൂട്ടം ആണെന്നത് എന്നെ പിന്നോട്ടടിച്ചു.
"എന്തേയ് ?" ഞാൻ വാതിൽക്കൽ ചെന്നു പയ്യെ തിരക്കി .
"ഒന്നുമില്ല...നീ എപ്പോ എത്തി ?" മഞ്ജുസ് പയ്യെ സ്വകാര്യം പോലെ ചോദിച്ചു .
"കുറച്ചു നേരം ആയി. ഞാൻ വന്നപ്പോ തൊട്ടു നിന്നെ നോക്കുവാ.നീ ഇതെവിടെ പോയി കിടക്കുവായിരുന്നു ?" ഞാൻ അവളെ സംശയത്തോടെ നോക്കി .
"ഞാൻ അവിടെ പിള്ളേരുടെ കൂടെ ചുമ്മാ ലുഡോ കളിച്ചു ഇരിപ്പായിരുന്നെടാ . നേരം പോണ്ടേ ..." മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു .
"മ്മ്..നീ ഇങ്ങനെ വാതിൽക്കൽ നിക്കാതെ മാറ് ..ഞാൻ അകത്തോട്ടൊന്നു കടക്കട്ടെ .." കട്ടിളയിൽ ചാരിയുള്ള അവളുടെ നിൽപ്പ് ഓർത്ത് ഞാൻ പയ്യെ പറഞ്ഞു .
അതോടെ മഞ്ജുസ് ഒന്ന് പിന്നാക്കം മാറി . പിന്നെ ഞാനും അകത്തേക്ക് കടന്നു . ഹാളിലും ഇടനാഴിയിലുമൊക്കെ മഞ്ജുസിന്റെ കസിന്സും പിള്ളേര് സെറ്റുമൊക്കെ ഉണ്ട് . എന്നെ കണ്ടതും അതിൽ കുറെയെണ്ണം വളഞ്ഞു .
"ഹായ് ..കവി..കവിനേട്ടാ .." എന്നൊക്കെ വിളിച്ചു ഓരോന്ന് വട്ടം ചുറ്റി . കൂട്ടത്തിൽ അശ്വതിയെയും നയനയെയും എനിക്ക് അത്യാവശ്യം പരിചയം ഉണ്ട് . ബാക്കിയുള്ളതൊക്കെ ജാഡ ടീമ്സ്
💬 Comments
View all comments