0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1504

ഉദ്ദേശിച്ചത് .

"ആഹ്..എന്നുവെച്ചാൽ എങ്ങനെയാ മോളെ ..ഓഫീസിലെ കാര്യം നടക്കണ്ടേ " മഞ്ജുസിന്റെ അച്ഛൻ എന്നെ മുഖം ഉയർത്തി നോക്കികൊണ്ട് പയ്യെ പറഞ്ഞു .

എനിക്ക് ഈ വിഷയത്തിൽ റോൾ ഇല്ലെന്ന ഭാവത്തിൽ ഞാൻ അങ്ങേരെ നോക്കി പുഞ്ചിരിച്ചു .

"അതൊക്കെ അവിടെ നടന്നോളും . അച്ഛൻ സമ്മതിച്ചാലേ ഇവൻ കൂടെ വരുള്ളൂ എന്ന ഇപ്പൊ പറയണേ " മഞ്ജുസ് പയ്യെ കയ്യിലെ അടവുകൾ പുറത്തെടുത്തു തുടങ്ങി . അതോടെ കക്ഷി എന്നെ ഒന്ന് ആശ്ചര്യത്തോടെ നോക്കി .

"ആണോടോ?" പുള്ളി ഗ്ലാസിലെ കട്ടൻ സ്വല്പം നുണഞ്ഞുകൊണ്ട് ചിരിയോടെ തിരക്കി .

"ഏയ് അങ്ങനെ ഒന്നും ഇല്ല .ഇതിപ്പോ നിങ്ങള് രണ്ടു പേര് പറഞ്ഞാലും ഞാൻ അനുസരിക്കാൻ ബാധ്യസ്ഥൻ ആണല്ലോ ..ഞാൻ നിങ്ങടെ കമ്പനിയിലെ എംപ്ലോയീ അല്ലെ" ഞാൻ ചെറു ചിരിയോടെ കളിയായി പറഞ്ഞതാണേലും അതുകേട്ടപ്പോൾ മഞ്ജുസിന്റെയും പുള്ളിയുടെയും അടുത്ത് നിന്നിരുന്ന അമ്മയുടെയും ഒക്കെ മുഖം ഒന്ന് വാടി .

"എന്താടാ ഇത്..." ഞാൻ പറഞ്ഞത് ഇഷ്ടപെടാത്ത മഞ്ജുസ് പെട്ടെന്ന് എന്റെ കാലിലൊന്നു തട്ടി ശബ്ദം താഴ്ത്തി പല്ലിറുമ്മി .

"ചുമ്മാ..." ഞാൻ അവളെ നോക്കി പയ്യെ പറഞ്ഞു . പക്ഷെ അപ്പോഴും അവളുടെ അച്ഛന്റെ മുഖം തെളിഞ്ഞിരുന്നില്ല .

"അങ്ങനെ ഒന്നും വിചാരിക്കണ്ട മോനെ..ഒക്കെ നിന്റെം കൂടി അല്ലെ ?" മഞ്ജുസിന്റെ അമ്മയും അതിലെ അതൃപ്തി എന്നെ അറിയിച്ചു . പക്ഷെ ഞാൻ അതൊരു തമാശക്ക് വേണ്ടി മാത്രം പറഞ്ഞതാണെന്ന് എനിക്ക് മാത്രമല്ലെ അറിയൂ ! ഞാൻ ഉള്ളിലെ കോമ്പ്ലെക്സ് വെച്ച് പറഞ്ഞ പോലെയാണ് അവരുടെയൊക്കെ മട്ടും ഭാവവും !.

"അയ്യോ..അമ്മെ ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതാ . നിങ്ങള് അത് കാര്യമാക്കണ്ട . " ഞാൻ ചെറു ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ അച്ഛനെ നോക്കി .

"ആഹ്...എന്തായാലും മോൻ അവളുടെ കൂടെ വീട്ടിലൊട്ടു ഒന്ന് ചെല്ല് . ഒന്നോ രണ്ടോ ആഴ്ച ഒകെ കഴിഞ്ഞിട്ട് ജോയിൻ ചെയ്താ മതി . അതുവരെ ഓഫീസിലെ കാര്യം ഒക്കെ ജഗത് നോക്കിക്കോളും " മഞ്ജുസിന്റെ അച്ഛൻ ചെറിയ

💬 Comments

View all comments