Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
വിഷമത്തോടെ പറഞ്ഞു .ഞാൻ പറഞ്ഞത് മൂപ്പർക്ക് ശരിക്കു ഫീൽ ആയിട്ടുണ്ടെന്നു എനിക്കും തോന്നി .
"അയ്യോ രണ്ടാഴ്ച ഒന്നും വേണ്ട അച്ഛാ ..ഒരാഴ്ച തന്നെ ധാരാളം .." ഞാൻ പുള്ളിയെ തിരുത്തി .
"മ്മ്..ഒക്കെ ഇഷ്ടം പോലെ എങ്ങനെയാണെന്ന് വെച്ചാൽ ചെയ്യ് . ഞാൻ ഒന്നും പറയുന്നില്ല.." അതും പറഞ്ഞു പുള്ളി കഴിപ്പ് തുടങ്ങി . പിന്നാലെ പ്ളേറ്റുമായി ശൈലജ ചെറിയമ്മയും എത്തി , അത് ഞങ്ങളുടെ മുൻപിൽ നിരത്തിവെച്ചതോടെ ഞങ്ങളും കഴിച്ചു തുടങ്ങി .
ഫുഡ് കഴിച്ചു കഴിയുന്നത് വരെ മഞ്ജുസിന്റെ അച്ഛൻ കാര്യമായി ഒന്നും സംസാരിച്ചില്ല . അതിന്റെ കാരണം ഞാൻ ആണെന്ന ഭാവത്തിൽ മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .
ഒടുക്കം ശാപ്പാട് കഴിഞ്ഞു ഉമ്മറത്ത് ചെന്നിരുന്ന ശേഷം ആണ് അമ്മായിയപ്പൻ ഒന്ന് മനസു തുറന്നത് . പക്ഷെ ഞാൻ ആണ് അങ്ങോട്ട് കേറി തുടങ്ങിയത് എന്ന് മാത്രം .
"ഞാൻ പറഞ്ഞത് അച്ഛന് ഫീൽ ആയെന്നു തോന്നണു " ഞാൻ ചെറിയ ചിരിയോടെ പുള്ളിയുടെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നുകൊണ്ട് പറഞ്ഞു .
"ഏയ് ..അങ്ങനെ ഒന്നും ഇല്ല മോനെ .പിന്നെ നീ പറഞ്ഞതിൽ ചെറിയ കാര്യം ഒക്കെ ഉണ്ടെന്നത് സത്യം ആയ കാര്യം അല്ലെ " പുള്ളി ആരോടെന്നില്ലാതെ പറഞ്ഞു നെഞ്ചുഴിഞ്ഞു .
"ഹ ഹ ..അച്ഛനും ഇങ്ങനെ മഞ്ജുസിനെ പോലെ എഴുതാപ്പുറം വായിക്കാൻ തുടങ്ങിയോ ? ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ല . അങ്ങനെ ഒരു കോംപ്ലെക്സ് ഒക്കെ ഉണ്ടെങ്കിൽ ഞാൻ അവിടെജോലി ചെയ്യേണ്ട കാര്യം ഇല്ലല്ലോ അച്ഛാ .." ഞാൻ പയ്യെ സാവധാനം കാര്യങ്ങൾ അവതരിപ്പിച്ചു .
"മ്മ്....ഒക്കെ ശരിയാണ് . എന്നാലും മോനെ.." പുള്ളി എന്നെ വല്ലായ്മയുടെ നോക്കി .
"ഒരെന്നാലും ഇല്ല. നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോഴാ എനിക്ക് വിഷമം .." ഞാൻ പയ്യെ പറഞ്ഞു മുഖം താഴ്ത്തി .
"മ്മ്..എന്നാലും കവി ..എനിക്കിതെല്ലാം കൂടി എത്ര കാലം കൊണ്ടുനടക്കാൻ പറ്റും എന്നറിയില്ല . അതുകൊണ്ട് ഒരു സമയം ആകുമ്പോൾ ഞാൻ ഒക്കെ നിങ്ങളെ അങ്ങ് ഏൽപ്പിക്കും .
💬 Comments
View all comments