Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
കമ്പനി സെറ്റിനെയെലാം വിളിച്ചു റെഡി ആക്കിയിട്ടുണ്ട് .മാത്രമല്ല ഇപ്പോൾ എന്റെ കയ്യിൽ ആവശ്യത്തിന് പൈസയും ഉണ്ടെന്നു എല്ലാ തെണ്ടികൾക്കും അറിയാം . സൊ ഇന്നത്തെ ഫുൾ ചെലവ് എന്റെ വകയാണെന്നു വരുത്തിത്തീർത്ത് ആഘോഷമാക്കാൻ ആണ് പ്ലാൻ .
കൂട്ടത്തിൽ ഞാൻ മദ്യപിക്കില്ലേലും ബിയർ കഴിക്കും . പക്ഷെ പറഞ്ഞിട്ടെന്താ , അതിന്റെ മണം പോലും നമ്മുടെ ടീച്ചർക്ക് അലർജി ആണ് .
"അങ്ങനെ ഒന്നും ഇല്ല മഞ്ജുസേ ...ഞാൻ ഈ കോലത്തിൽ തന്നെ ഇങ്ങു വന്നോളാ . നീ പേടിക്കുവൊന്നും വേണ്ട " ഞാൻ അവളുടെ ചോദ്യം ചെയ്യൽ കേട്ട് ഇടക്ക് കയറി .
"മ്മ്...അല്ലേലും എനിക്ക് പേടി ഒന്നും ഇല്ല. പേടിക്കണ്ട ആളുകള് പേടിച്ച മതി " അവള് അർഥം വെച്ച് തന്നെ പറഞ്ഞു തിണ്ണയിൽ നിന്നും എഴുനേറ്റു . പിന്നെ എന്നെ ഒന്നടിമുടി നോക്കി അകത്തേക്ക് കയറി .
"എന്ന ശ്യാമേ..പിന്നെ കാണാട്ടോ" പോകും നേരം അവൾ ശ്യാമിനെ നോക്കി ചിരിച്ചു കാണിക്കാനും മറന്നില്ല .
"ഞാൻ പറഞ്ഞില്ലേ മോനെ ..ഇത് വൈകീട്ട് നിനക്ക് തന്നെ പാര ആകും " ശ്യാം മഞ്ജുസിന്റെ പെരുമാറ്റം ഓർത്തു സ്വല്പം പേടിയോടെ പറഞ്ഞു .
"ച്ച് ...അത് പോട്ടെ. അതൊക്കെ ഞാൻ ഡീൽ ചെയ്തോളാം . ഇപ്പൊ നീ വണ്ടി എടുക്ക് . വാ പോകാം ! നമ്മുടെ ടീമ്സിനെ ഒക്കെ കണ്ടിട്ട് കുറെ ആയി . ഇപ്പൊ പാടത്തു ഫുട്ബോൾ കളി ഉണ്ടോ ?" ഞാൻ അവനോടൊപ്പം മുറ്റത്തേക്കിറങ്ങികൊണ്ട് വിശേഷങ്ങൾ തിരക്കി .
"ആഹ്..കളിയൊക്കെ ഉണ്ട്
💬 Comments
View all comments