Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
?" ഒരുത്തൻ വീണ്ടും ആശ്ചര്യത്തോടെ ചോദിച്ചു .
"പേടിയല്ലടാ . ചുമ്മാ വഴക്കു ആവും അതോണ്ടാ . എനിക്ക് ആണേൽ ദേഷ്യം വന്നാൽ ഞാൻ വായിൽ തോന്നിയതൊക്കെ പറയും . അതോടെ അവള് പിണങ്ങി കുത്തിയിരിക്കുവേം ചെയ്യും . സോ..എന്തിനാ വെറുതെയൊരു പൊല്ലാപ്പ് . അവിടെ ആകുമ്പോൾ പിന്നെ കുഴപ്പമില്ല . ബാറിന് രണ്ടെണ്ണം വിട്ടു നേരെ റൂമിൽ വന്നു കിടന്നാൽ മതി.." ഞാൻ ചെറിയ ചിരിയോടെ പറഞ്ഞുഒപ്പിച്ചു .
അങ്ങനെ മിണ്ടിയും പറഞ്ഞുമൊക്കെ ആ സമയം ഞങ്ങൾ ചിലവഴിച്ചു . പിന്നെ വൈകിട്ടത്തെ കളിയും , അത് കഴിഞ്ഞുള്ള സൊറ പറച്ചിലും ഒക്കെ കഴിഞ്ഞു എട്ടൊമ്പത് മണി കഴിഞ്ഞാണ് ഞ വീട്ടിലെത്തുന്നത് . വിയർത്തു മുഷിഞ്ഞു വീട്ടിലെത്തിയ എന്നെ സ്വീകരിക്കാൻ പൂമുഖത്തു ആരും തന്നെ ഉണ്ടായിരുന്നില്ല . മഞ്ജുവും അമ്മയും അഞ്ജുവും എല്ലാം ഹാളിൽ ഇരുന്നു എന്തോ . ടി.വി ഷോ കാണുകയാണ് . അതുകൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടാതെ നേരെ ഹാളിലേക്ക് കടന്നു .എന്നെ കണ്ടതും മൂന്നു പേരും ഒന്ന് പുഞ്ചിരിച്ചു .
"ഈ നേരത്താണോടാ കണ്ണാ കയറിവരുന്നേ ..." ഞാൻ പയ്യെ നടന്നു ഗോവണി കയറുന്നതും നോക്കി അമ്മ തിരക്കി .
"ഒന്ന് ചുമ്മാ ഇരി അമ്മാ ..അപ്പുറത്തിരിക്കുന്ന ആള്ക്ക് പരാതി ഇല്ലല്ലോ " ഞാൻ ചിരിച്ചിരിക്കുന്ന മഞ്ജുവിനെ നോക്കികൊണ്ട് പയ്യെ മറുപടി നൽകി . അതുകേട്ടതും അമ്മയും അഞ്ജുവും ഒന്ന് പുഞ്ചിരിച്ചു .
"ആഹ്..ആഹ് ..അതുശരി" അമ്മ എന്റെ മറുപടി കേട്ട് മഞ്ജുസിനെ നോക്കി മൂക്കത്തു വിരൽ വെച്ചു .
💬 Comments
View all comments