0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.7K

"ഓക്കേ അല്ലെ കവി ? ഫുഡ് കഴിച്ചോ ? ഗുളിക കഴിച്ചോ ? " എന്നൊക്കെ തിരക്കി ഓരോന്ന് ഓര്മപെടുത്തും !

മഞ്ജുസ് ആണെങ്കിലോ അന്ന് ഉഗ്രനൊരു തലവേദനയുമായാണ് വന്നു കയറിയത് . കൂടുതൽ പിരീഡ് ഉള്ള കോളേജ് ദിവസങ്ങളിൽ കക്ഷിക്ക് ഇടക്കിടെ തലവേദന ഉണ്ടാകുന്നതു പതിവാണ് ഓവർ ആയി സ്‌ട്രെയിൻ ചെയ്യുന്നതുകൊണ്ടുള്ള കുഴപ്പം ആണെന്നൊക്കെയാണ് ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് .

എന്തായാലും എന്നേക്കാൾ മോശം അവസ്ഥയിൽ ആയിരുന്നു അവളെന്നു വേണമെങ്കിൽ പറയാം . വന്നു കേറിയ ഉടനെ ബാഗും വലിച്ചെറിഞ്ഞു ബെഡിലേക്കു കമിഴ്ന്നു കിടന്നു . അന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷം ചുരിദാർ അണിഞ്ഞുകൊണ്ടാണ് കക്ഷി കോളേജിലേക്ക് പോയത് . ഷാള് പോലും ഊരിമാറ്റാതെ വന്നൊരു കിടത്തം ആയിരുന്നു . തലയിണയിലേക്ക് മുഖം പൂഴ്ത്തി കക്ഷി ഒരേ കിടത്തം ! അടുത്തിരിക്കുന്ന എന്നെ പോലും മൈൻഡ് ചെയ്യുന്നില്ല .

"മഞ്ജുസ് ...എന്ത് പറ്റിയെടോ ?"
അവളുടെ കിടത്തം നോക്കി ഞാൻ പയ്യെ തിരക്കി .

"വയ്യെടാ ..നല്ല തലവേദന .."
മഞ്ജുസ് തലയിണയിൽ നിന്ന് മുഖം ഉയർത്താതെ തന്നെ പറഞ്ഞു .

"ഇതിപ്പോ ഇടക്കിടക്ക് ഉണ്ടല്ലോടോ ?"
ഞാൻ കോയമ്പത്തൂർ ഉള്ള സമയത്തു വിളിക്കുമ്പോൾ അവൾ ഇടക്കു തലവേദനയുടെ കാര്യം പറയാറുണ്ട് . അത് പെട്ടെന്ന് ഓർത്തുകൊണ്ട് ഞാൻ പയ്യെ ചോദിച്ചു .

"മ്മ്..തല കിടന്നു വിങ്ങുവാ ...പണ്ടാരം .."
മഞ്ജു ഞെരങ്ങികൊണ്ട് മുഖം ഉയർത്തി .

"മ്മ് ..."
ഞാൻ പയ്യെ മൂളി . പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല. കുറച്ചു നേരം

💬 Comments

View all comments