Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]
അങ്ങനെ കിടന്നതും കക്ഷി മയങ്ങി പോയി . തലവേദനയുടെ എഫ്ഫക്റ്റ് കൊണ്ടാണോ എന്തോ പിന്നെ ഏഴര എട്ടുമണി ഒകെ ആയപ്പോഴാണ് കക്ഷി കണ്ണുമിഴിക്കുന്നത് !
അതിനിടക് അമ്മയും അഞ്ജുവും ഒകെ അവളെ തിരക്കി റൂമിലോട്ടു വന്നിരുന്നു . കിടന്നു ഉറങ്ങുന്നത് കണ്ടപ്പോൾ അമ്മ കാര്യം അന്വേഷിക്കുകയും ചെയ്തു . തലവേദനയാണെന്നു ഞാൻ പറഞ്ഞപ്പോൾ കിടന്നുറങ്ങിക്കോട്ടെ എന്ന് അമ്മയും പറഞ്ഞു . പിന്നെ എനിക്കുള്ള ചായയും പലഹാരവുമൊക്കെ അമ്മയാണ് കൊണ്ട് തന്നത് . ഞാൻ അടുത്തിരുന്നു അത് കഴിക്കുന്നതുപോലും മഞ്ജു അറിഞ്ഞിട്ടില്ല !
പിന്നെപ്പഴോ ബോധം വന്നപ്പോൾ കണ്ണ് തുറന്നു ഒറ്റ കുതിപ്പായിരുന്നു . കിടക്കുന്നിടത്തു നിന്നും എഴുനേറ്റു അവളെന്നേയും പിന്നീട് ക്ളോക്കിലേക്കും മാറിമാറി നോക്കി .
"ദൈവമേ.....മണി എട്ടായാ..."
മഞ്ജുസ് തലയ്ക്കു കൈകൊടുത്തു അടുത്തിരിക്കുന്ന എന്നെ നോക്കി .
ഞാനാ സമയം മൊബൈലിൽ ഗെയിം കളിച്ചോണ്ടിരിപ്പാണ് .
"എടോ ..താനെന്താ എന്നെ വിളിക്കാഞ്ഞേ ?"
മഞ്ജു നേരം പോയതോർത്തു എന്നെ നോക്കി ചൂടായി .
ഞാനതിനു ഒന്നും മിണ്ടാതെ അവളെ ഒന്ന് തറപ്പിച്ചു നോക്കുക മാത്രം ചെയ്തു .
"കവി...."
അവൾ ഒന്നുടെ ശബ്ദം ഉയർത്തി .
"ആഹ്...പറഞ്ഞോ..."
ഞാൻ മൊബൈലിൽ നിന്നും ശ്രദ്ധ മാറ്റാതെ തന്നെ അവൾക്കുള്ള മറുപടി നൽകി .
"നീ എന്ത് പണിയാ കാണിച്ചേ ..നിനക്കെന്നെ ഒന്ന് വിളിച്ചൂടായിരുന്നോ ? "
മഞ്ജുസ് എന്നെ ചെറിയൊരു പരിഭവത്തോടെ നോക്കി .
"ഉവ്വ .ഞാൻ രണ്ടു വട്ടം നിന്നെ വിളിച്ചതാ ..അപ്പൊ ശല്യം ചെയ്യല്ലേ കവി ന്നും പറഞ്ഞു പിന്നേം കിടന്നു "
ഞാൻ
💬 Comments
View all comments