Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]
സ്പീഡിൽ ആണ് അവൾ വണ്ടി ഓടിച്ചത് . ചുരം ആയിട്ടും അവൾക്ക് പേടിയൊന്നുമില്ല. നല്ല എക്സ്പെർറ്റ് ഡ്രൈവർ ആണ് .
ഒടുക്കം വൈകീട്ടോടെയാണ് ഞങ്ങൾ വീടെത്തിയത് . ബാഗും കവരും ഒക്കെ ആയി ഞാനും അവളും വണ്ടിയിൽ നിന്നിറങ്ങി . അച്ഛനും അമ്മയും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു . ഞങ്ങൾ വരുന്ന കാര്യം അവരോടു അറിയിച്ചിരുന്നതുകൊണ്ട് പ്രതീക്ഷിച്ചിട്ടുള്ള നിൽപ്പാണ് .
ഞങ്ങളെ കണ്ടതും അമ്മ മുറ്റത്തേക്കിറങ്ങി വന്നു മഞ്ജുസിന്റെ കയ്യിൽ നിന്നും ബാഗെല്ലാം വാങ്ങി . പിന്നെ വിശേഷങ്ങളൊക്കെ തിരക്കി തുടങ്ങി . ശബ്ദം കേട്ട് അകത്തു ഇരുന്ന അഞ്ജുവും പുറത്തേക്കിറങ്ങി വന്നു . അവളും മഞ്ജുസിനെ വന്നു കെട്ടിപിടിച്ചുകൊണ്ട് അകത്തേക്ക് കൊണ്ടുപോയി . പിന്നെ അവിടെ ഇരുന്നു ഹണിമൂൺ വിശേഷങ്ങൾ കുത്തികുത്തി ചോദിച്ചു .
അച്ഛൻ ഗൗരവത്തിൽ ഉമ്മറത്ത് തന്നെ ഉണ്ട് .
"യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ? കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ..?" രണ്ടേ രണ്ടു ചോദ്യങ്ങളിൽ അച്ചൻ വിശേഷങ്ങളൊതുക്കി . ഞാനതിനു വളരെ ചുരുങ്ങിയ വാക്കിൽ മറുപടിയും പറഞ്ഞു അകത്തേക്ക് പോയി . അച്ഛൻ ഒന്ന് രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ തിരിച്ചു പോകും . കല്യാണം പ്രമാണിച്ചു ലീവ് എടുത്തു വന്നതാണ് .
ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ അഞ്ജുവും മഞ്ജുസും സോഫായിരുന്നു വർത്തമാനം പറയുകയാണ് . അഞ്ജുവിനു വേണ്ടി മഞ്ജുസ് എന്തൊക്കെയോ ഗിഫ്റ്റും ഡ്രെസ്സും ഒക്കെ തിരിച്ചു വരുന്ന വഴി കോയമ്പത്തൂരിൽ വെച്ചു വാങ്ങിയിരുന്നു . അതെക്കുറിച്ചുള്ള ചർച്ചയാണ് നീങ്ങുന്നത് !
സാമാന്യം വിലയുള്ള ഡ്രസ്സ് ഒകെ എടുത്തു അഞ്ജുവിനെ
💬 Comments
View all comments