0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1394

ഓടിക്കൂടി..

ഞങ്ങളും അങ്ങോട്ടേക്ക് പെട്ടെന്ന് ഓടി ..സ്വല്പം ദൂരം ഉള്ളത് കൊണ്ട് പെട്ടെന്ന് എത്തിയില്ല . അപ്പോഴേക്കും അവൻ മഞ്ജുസിന്റെ കൈതട്ടികൊണ്ട് അവളെ ബലമായി തള്ളി . അത്യാവശ്യം കരുത്തുള്ള തള്ളൽ ആയതുകൊണ്ട് മഞ്ജുസ് പുറകിലേക്ക് നീങ്ങി മായേച്ചിയുടെ ദേഹത്തിടിച്ചു നിന്നു.

അതുകണ്ടു അവന്മാർ കളിയാക്കി ചിരിക്ക്കുന്നുണ്ട്. പിന്നെ ലോക്കൽ ഭാഷയിൽ എന്തോ ഡയലോഗും. അതുടെ ആയതോടെ മഞ്ജുസിനു ദേഷ്യമായി . അത്രേം ആൾക്കാരുടെ ഇടയിൽ അവൻ പിടിച്ചു തള്ളിയ നാണക്കേടും ദേഷ്യവും ഓർത്തപ്പോൾ അവൾ മായേച്ചിയെ തള്ളി മാറ്റി മുന്നോട്ടാഞ്ഞു .

അവന്മാർ ചിരിയോടെ മഞ്ജുസിനെ നോക്കി ..പക്ഷെ ചിരി ഠപ്പേന്ന് മാഞ്ഞിരുന്നു . അവൾ മുന്നോട്ടാഞ്ഞതും കൈവീശി അവന്റെ കവിളത്തു അടിച്ചതും ഒപ്പം ആയിരുന്നു ..

നല്ല ശബ്ദമുള്ള അടി..

"ടപ്പേ ..."

ആകെ ബഹളമയം..ആളുകൾ ഓടി കൂടുന്നു..അടികൊണ്ടവാനും ഗാങ്ങും ആക്രോശിക്കുന്നു .

ഏയ്...എടി ...മറ്റേ മോളെ എന്ന് ലോക്കൽ ഭാഷയിൽ അവന്മാർ അലറി....

അയ്യോ മിസ്സെ..എന്ന് പെൺകുട്ടികൾ പേടിയോടെ വിളിക്കുന്നു. ഏയ് ..മഞ്ജു ...എന്ന് ഭീതിയോടെ ചുറ്റും നോക്കി മായേച്ചി വിളിക്കുന്നു .

പക്ഷെ മഞ്ജുസ് ശാന്ത ഭാവത്തിലാണ് !

അവൻ മഞ്ജുവിനെ നോക്കി ദേഷ്യത്തോടെ പല്ലിറുമ്മി . ആളുകൾ കൂടിയ നാണക്കേട് അവനുണ്ടെങ്കിലും അവൻ തിരിച്ചു തല്ലാൻ കയ്യോങ്ങി..

ഇത്തവണ ആണ് മഞ്ജുസ് ആരാണെന്നു ഞങ്ങൾ ശരിക്കു അറിഞ്ഞത് . അങ്ങോട്ടേക്ക് കുതിച്ച ഞാനും ശ്യാമും കാണുന്നത് അടിക്കാൻ ഓങ്ങിയവന്റെ കൈ ഇടം കൈകൊണ്ട് ബ്ളോക് ചെയ്ത് ,സമാനത്തിനു വലതു കാലുയർത്തി ചവിട്ടി , വലതു കൈമുഷ്ടി ചുരുട്ടി അവന്റെ മൂക്കിനിട്ട് കുത്തിയ മഞ്ജുവിനെ ആണ് ! മൂക്കിന്റെ പാലം പൊളിഞ്ഞോ എന്തോ ...

എല്ലാം ഞൊടിയിടയിൽ ആയിരുന്നു .മഞ്ജുസിന്റെ കാല് അവന്റെ സാമാനത്തിൽ പതിഞ്ഞപ്പോൾ തന്നെ അവൻ സ്വല്പം കുനിഞ്ഞു പോയിരുന്നു ..മറ്റവന്മാരൊക്കെ ആ നീക്കം കണ്ടതും സ്വല്പം പിന്നാക്കം മാറി..ആളും കൂടി തുടങ്ങിയിരുന്നു..ഇനി നാട്ടുകാർ കൈവെക്കുമെന്ന ഭയം ആണോ എന്തോ...അവന്മാരെയും വേണമെങ്കിൽ നേരിടുമെന്ന ഭാവം ആയിരുന്നു മഞ്ജുസിന്റെതു .

അത് കണ്ടു നിന്ന എല്ലാരും സ്തബ്ധരായി നോക്കി നിന്നു .

💬 Comments

View all comments