Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]
ഓടി അടുക്കാറായ ഞാനും ശ്യാമും സ്വിച്ച് ഇട്ടപോലെ നിന്നു കിതപ്പോടെ മുഖത്തോടു മുഖം നോക്കി ..അവളുടെ ശരീര ഭാഷയും മുഖഭാവവുമെല്ലാം വേറൊരു എക്സ്ട്രീം ആംഗിളിൽ ആയി നിൽക്കുന്നത് ഞാനും അമ്പരപ്പോടെ നോക്കി.
"എന്തായിപ്പോ കണ്ടത് .."
എന്ന ഭാവം ആയിരുന്ന ഞങ്ങൾക്ക് രണ്ടാൾക്കും !
"സ്കൗൻഡ്രൽ..."
മഞ്ജു അടിച്ചു കഴിഞ്ഞു പല്ലിറുമ്മി അവനെ നോക്കി അറപ്പോടെ പറഞ്ഞു . സ്വല്പം നിറമുള്ള അവന്റെ കവിള് മഞ്ജുസിന്റെ കൈത്തലം വീണു ചുവന്നു കലങ്ങിയിരുന്നു..നാണക്കേടും ദേഷ്യവും വേണ്ടാത്ത പണി ആയിപോയി എന്ന വീണ്ടു വിചാരവുമെല്ലാം ആ സമയം അവന്റെ മുഖത്ത് കാണാമായിരുന്നു ..
എന്താ സംഭവം ഏന് ചോദിയ്ക്കാൻ വന്ന ഒന്ന് രണ്ടു സ്വല്പം പ്രായമായ ആളുകളോട് മഞ്ജു കാര്യങ്ങൾ പറയുന്നുണ്ട്. അവൾ ഇംഗ്ലീഷിൽ ആണ് സംസാരിക്കുന്നത് . കൂട്ടത്തിൽ മലയാളികളും ഓടി കൂടിയിട്ടുണ്ട്..അവര് ആ ചെറുപ്പക്കാരെ വാക്കേറ്റം ചെയ്യുന്നുണ്ട്...
പിടിച്ച പോലീസിൽ ഏൽപ്പിക്കണം എന്നൊക്കെ ആകെ മൊത്തം ധാരണ ആയെന്നു തോന്നുന്നു !
മഞ്ജുസിന്റെ നീക്കം കണ്ട മായേച്ചിയും കൂടെയുണ്ടായിരുന്ന ഗേൾസും എല്ലാം അന്തം വിട്ടു നിൽക്കുന്നുണ്ട്. അങ്ങനെയുള്ള സീൻ ജീവിതത്തിൽ അധികം കണ്ടിട്ടില്ലല്ലോ .
അവരവിടെ നിക്കാതെ പെട്ടെന്ന് ദേഷ്യത്തോടെ തിരിഞ്ഞു നടന്നു . സ്വല്പം അകലെ നിൽക്കുന്ന എന്നെയും ശ്യാമിനെയും തിടുക്കപ്പെട്ടു നടക്കുന്നതിന്ത്യയിൽ അവൾ ഒന്നും സംഭവിക്കാത്ത മട്ടിൽ നോക്കി..
സംഭവം കണ്ടു വന്ന പ്രകാശ് സാറും അജീഷ് സാറും മഞ്ജുസിനോട് കാര്യങ്ങൾ തിരക്കുകയും അവൾ വിശദീകരിക്കുകയും ചെയ്യുന്നുണ്ട് .
"അവനെ ഒന്ന് പൊട്ടിക്കാമെന്നു കരുതി..മഞ്ജുസിന്റെ മുൻപിൽ ഒന്ന് ആളാവാലോ എന്ന് വിചാരിച്ചു ഓടിയതാ..ചെ..."
ഞാൻ ചിരിയോടെ പറഞ്ഞു .
" ഉവ്വ...നീ...നടക്കണ കാര്യം പറ മോനെ...എനിക്കതല്ല മിസ്സിന് എങ്ങനെ ഈ ധൈര്യം കിട്ടിയോ എന്തോ "
ശ്യാം അമ്പരപ്പോടെ അവളെ നോക്കി നിന്നുകൊണ്ട് തിരക്കി .
സ്വല്പം അപ്പുറത്തു മാറി ബാക്കിയുള്ള പിള്ളേരും അതേപ്പറ്റി തന്നെയാണ് സംസാരം .
"എടാ..അവള് ബ്ലാക് ബെൽറ്റാ ..എന്നോട് മുൻപ് പറഞ്ഞിട്ടുണ്ട് "
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞപ്പോൾ ശ്യാം എന്നെ വിശ്വാസം വരാതെ നോക്കി .
"നീ നോക്കണ്ട
💬 Comments
View all comments