Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]
കരുതി .
അങ്ങനെ ഉച്ചക്ക് ശേഷമുള്ള ഫസ്റ്റ് പിരീഡിന് കക്ഷി എത്തി .
എല്ലാവരും പതിവ് പോലെ വിഷ് ചെയ്തുകൊണ്ട് അവളെ സ്വീകരിച്ചു . അവൾ ചിരിയോടെ ഇരിക്കാനായി പറഞ്ഞു . ഉച്ച ആയതുകൊണ്ട് തന്നെ സ്വല്പം വിയർത്തിട്ടാണ് വരവ് !
അപ്പോഴേക്കും ശ്യാം കാര്യം അവതരിപ്പിച്ചുകൊണ്ട് കേക്കും ഗിഫ്റ്റും ഒകെ പുറത്തെടുത്തു .
"മിസ്സെ എന്ന തുടങ്ങാം "
അവൻ എന്റെ അടുത്തിരുന്നുകൊണ്ട് വിളിച്ചു ചോദിച്ചു.
മഞ്ജുസ് അതൊക്കെ കണ്ടു വേണോ എന്ന ഭാവത്തിൽ ഞങ്ങളെ നോക്കി .
അപ്പോഴേക്കും "ഹാപ്പി ബർത്ഡേ ടൂ യു മിസ് ..ഹാപ്പി ബർത്ത്ഡേ മഞ്ജു മിസ് "
എന്നൊക്കെയുള്ള താളത്തിലുള്ള മുദ്രാവാക്യം വിളികൾ ഉയർന്നിരുന്നു .മഞ്ജു അതൊന്നും വേണ്ട എന്ന ഭാവത്തിൽ സ്വയം ചുണ്ടിൽ വിരൽവെച്ചു ഞങ്ങളെയൊക്കെ നോക്കി ശബ്ദമുണ്ടാക്കരുതെന്നു ഭാവിച്ചു .
"ശ്...പ്ലീസ് സൈലെൻസ്..അപ്പുറത്തുള്ള ക്‌ളാസുകാർക്കൊക്കെ ബുദ്ധിമുട്ടാവും "
അവൾ ഗൗരവത്തിൽ പറഞ്ഞു .
പിന്നെ ശ്യാമിനെ ക്ഷണിച്ചു . അവൻ കേക്കിന്റെ പാക്കെറ്റുമായി മുന്നോട്ടു നടന്നു . പിന്നെ ഒത്ത നടുക്കുള്ള ടേബിളിനു മീതെ ആയി കൊണ്ട് വെച്ചു കൊണ്ട് പാക്കെറ്റ് അഴിച്ചു .
ഒരു വെളുത്ത നിറത്തിലുള്ള കേക്ക് ആയിരുന്നു. അതിനു മീതെ നല്ല ഡിസൈനിൽ പൂക്കളും പിങ്ക് കളറിൽ വരച്ചു ചേർത്തിട്ടുണ്ട്...പിന്നെ "ഹാപ്പി ബർത്ഡേ ഡിയർ മഞ്ജു മിസ് " എന്ന കുറിപ്പ് കറുത്ത നിറത്തിൽ കേക്കിനു മീതെ എഴുതി ചേർത്തിട്ടുണ്ട് !
അവൾ അതിലേക്ക് കൗതുകത്തോടെയും , സന്തോഷത്തോടെയും നോക്കി . പിന്നെ എല്ലാവരെയും ആയി അടുത്തേക്ക് ചെല്ലാനായി ക്ഷണിച്ചു .
ശബ്ദം ഒന്നും ഉണ്ടാക്കരുതെന്നു എല്ലാരേയും ചട്ടം കെട്ടി മഞ്ജുസ് കേക്ക് കട്ട് ചെയ്യാൻ ഒരുങ്ങി .
"പിന്നെ ..ഇതെടുത്തു ദേഹത്തൊന്നും തേക്കരുത് ട്ടോ .."
അവളൊരു മുന്നറിയിപ്പ് പോലെ ആദ്യമേ ജാമ്യം എടുത്തു.
"ഏയ് അതൊന്നുമില്ല..മിസ് എളുപ്പം മുറിക്ക് "
കൂട്ടത്തിൽ ചിലർ തിരക്ക് കൂട്ടി കൊണ്ട് പറഞ്ഞു . ഞാനും ശ്യമും അവൾക്കരികിലേക്ക് നീങ്ങി നിന്നു . മഞ്ജുസിനെ കണ്ടിട്ട് എനിക്കെന്റെ നിയന്ത്രം നഷ്ടപെടുന്ന പോലെ തോന്നി. നല്ല
💬 Comments
View all comments