0%

Chapter Title : രേണുകേന്ദു 3 [Wanderlust]

Author : wanderlust Read All Parts 1764

അയൂബ് ആയിഷയ്ക്കായി ഒന്നും നൽകില്ലെന്ന നിലപാടെടുത്തതോടെ അവിടൊരു കലഹം നടന്നു. ഒടുവിൽ അയൂബിന്റെ വായിൽനിന്നും റസിയ തന്റെ മോളല്ലെന്ന സത്യം കേട്ടതും ആയിഷയുടെ ഭർത്താവിന് താങ്ങാനായില്ല. ആ പാവത്തിന്റെ ഹൃദയം നിലച്ചതും ആയിഷ കാണേണ്ടിവന്നു. അതുവരെ സത്യമൊന്നും അറിയാതിരുന്ന ആയിഷയുടെ ഉമ്മയും അവളെ തള്ളിപ്പറഞ്ഞു. അങ്ങനൊരു അവസരത്തിലാണ് അവൾ ഒരു ഗതിയുമില്ലാതെ കൃഷ്ണനെ പരതിയിറങ്ങിയത്. കഥകൾ മുഴുവനറിഞ്ഞ കൃഷ്ണന് തന്റെ മകളുടെ വിവാഹം നടക്കാനായി തന്റെ പേരിലുള്ള സ്വത്ത് ഇഷ്ടദാനം കൊടുക്കേണ്ടിവന്നു. തന്റെ പേരിലിരിക്കുന്ന സ്വത്ത് വിറ്റാൽ ആളറിഞ്ഞാലോ എന്ന് പേടിച്ചാണ് മാമൻ അത് ആയിഷയുടെ പേരിലേക്ക് മാറ്റിയത്. പക്ഷെ അവിടെ മാമന് പിഴച്ചു. എല്ലാം അമ്മായിയറിഞ്ഞു.

💬 Comments

View all comments