Chapter Title : രേണുകേന്ദു 3 [Wanderlust]
മുറിയിലെത്തി. തടിച്ച ബ്ലാങ്കെറ്റിന് കീഴെ ആദിയുടെ നെഞ്ചിൽ തലവച്ച് ഇന്ദു കിടന്നു. അവളെ കെട്ടിപിടിച്ച് ആദിയും. മുറിയിലെ അരണ്ട വെളിച്ചത്തിൽ ആദിയുടെ ഹൃദയമിടിപ്പ് കേട്ട് കിടക്കുന്ന ഇന്ദുവിന്റെ പുറം തലോടിക്കൊണ്ട് അവൻ റസിയ ആരാണെന്ന് പറയാൻ തീരുമാനിച്ചു.
: ഇന്ദൂട്ടീ…
: ഉം…
: ഇപ്പൊ എന്റെ ഇന്ദൂട്ടി ഹാപ്പിയാണോ..
: ഇപ്പൊ ഈ ലോകത്ത് ഏറ്റവും ഹാപ്പി ഞാനായിരിക്കും
: എന്തെങ്കിലും സങ്കടം ബാക്കിയുണ്ടോ മനസ്സിൽ എവിടെങ്കിലും
: എന്താ ആദീ… മോനങ്ങനെ തോന്നിയോ
: ഹേയ്… എന്ത് വിഷമം വന്നാലും ഞാനുണ്ടാവും കൂടെ..
: ഉമ്മ… എനിക്കുവേണം ഇനിയെന്നും ഈ കള്ളനെ
: ഇന്ദൂട്ടി അറിയേണ്ട ഒരു കാര്യമുണ്ട് എന്റെ ഉള്ളിൽ കുറച്ചു ദിവസമായി കിടന്ന് തിളയ്ക്കുന്നു…
: എന്താ ആദീ… നീയെന്തെങ്കിലും തെറ്റ് ചെയ്തതാണെങ്കിൽ എന്നോട് പറയണ്ട.. അറിഞ്ഞാൽപ്പിന്നെ വിഷമമാകും എനിക്ക്
: അതൊന്നുമല്ല… റസിയ ആരാണെന്ന് അറിയണ്ടേ
: വേണം…. പക്ഷെ നമ്മളെങ്ങനെ കണ്ടെത്തും
: എല്ലാം എനിക്കറിയാം.. സമാധാനത്തിൽ കേൾക്കണം എന്റെ ഇന്ദൂട്ടി.. ഇതോർത്ത് സങ്കടപ്പെടാനൊന്നും പാടില്ല കേട്ടോ
: എനിക്കൊരു സങ്കടവുമില്ല… അതിപ്പോ നിന്റെ മാമന്റെ മോളാണെന്ന് പറഞ്ഞാലും എനിക്കൊന്നുമില്ല
: എന്ന ആദ്യം ആയിഷ ആരാണെന്നറിയണം ഇന്ദൂട്ടി…
കൃഷ്ണന്റെ സുഹൃത്ത് ബാബു പറഞ്ഞതൊക്കെ തന്റെ ഫോണിൽ റെക്കോർഡ് ചെയ്തുവച്ചിരുന്ന ആദി ആ ഫയൽ ഇന്ദുവിനെ കേൾപ്പിച്ചു. എല്ലാം ക്ഷമയോടെ കേട്ട ഇന്ദുവിന്റെ മുഖം വാടി. മുഴുവൻ കേട്ടുകഴിഞ്ഞു ഇന്ദു കിടക്കയിൽ എഴുന്നേറ്റിരുന്നു.
: ഇന്ദൂട്ടീ….
: ഉം…
: എന്തിനായിപ്പോ വിഷമിക്കുന്നേ.. ഇതൊക്കെ വർഷങ്ങൾക്ക് മുൻപ് നടന്നതല്ലേ..
💬 Comments
View all comments