0%

Chapter Title : രേണുകേന്ദു 3 [Wanderlust]

Author : wanderlust Read All Parts 10.2K

: അപ്പൊ ഇവർതമ്മിൽ അത്രയ്ക്ക് ഇഷ്ടത്തിലായിരുന്നോ…

: അവർ രണ്ടും ശരീരവും ഒരു മനസുമുള്ള ജോഡികളായിരുന്നു. ഇതിൽ പറഞ്ഞപോലെ അവർ അകന്നതല്ല.. അകറ്റിയതാണ്..

: ആരാ അത് ചെയ്തത്..

: ആയിഷയുടെ ഇക്കാക്ക… അയൂബ്. പെങ്ങളുടെ രഹസ്യ ബന്ധം മനസിലാക്കിയ അയാൾ അവളോടൊന്നും ചോദിച്ചില്ല. പകരം നാട്ടിൽ നടക്കാൻ പോകുന്ന വർഗീയ ചേരിതിരിവിനെക്കുറിച്ച് മാമനെ പറഞ്ഞു പേടിപ്പിച്ചു. അന്നത്തെ കൗമാരക്കാരനായ കൃഷ്ണന് എന്തുചെയ്യാൻ പറ്റും. പെങ്ങളെ നീയായിട്ട് ഉപേക്ഷിക്കണമെന്ന് അയൂബ് പറഞ്ഞപ്പോൾ എതിർത്ത കൃഷ്ണനെ അയാൾ വർഗീയ ലഹളയുടെ പേരുപറഞ്ഞു വിരട്ടി, താനീ നാടുവിട്ട് പോകണമെന്ന് പറഞ്ഞ അയൂബ് കൃഷ്ണനെ ഗൾഫിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു നിർബന്ധിച്ച് ആയിഷയിൽനിന്നും അകറ്റി. ആയിഷയുടെ കല്യാണം കഴിഞ്ഞിട്ടും അയാൾ കൃഷ്ണനുകൊടുത്ത വാക്കുപാലിച്ചില്ല. അവസാനം ആയിഷ കൃഷ്ണനെ കാണുകയും തന്റെ ഭർത്താവ് ഇല്ലാത്തപ്പോഴൊക്കെ അവനെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതറിഞ്ഞ അയൂബ് ഉടനെ കൃഷ്ണന് വിസ ശരിയാക്കി ഗൾഫിലേക്ക് നാടുകടത്തി. 5 വർഷക്കാലം ലീവിന് വിടാതെ ഗൾഫിൽത്തന്നെ കൃഷ്ണനെ പിടിച്ചുനിർത്താൻ അയാൾക്കായി. പക്ഷെ പാവം കൃഷ്ണൻ അറിഞ്ഞില്ല, 5 വർഷത്തിനുശേഷം ലീവിന് നാട്ടിലേക്ക് വരുമ്പോൾ ആയിഷയുടെ മോൾക്ക് 4 വയസായെന്ന്. അതും തന്റെ സ്വന്തം ചോരയിൽ പിറന്ന റസിയക്ക്. നാട്ടിലെത്തിയ കൃഷ്ണൻ പലതവണ ആയിഷയെ കാണാനുള്ള ശ്രമം നടത്തിയിരുന്നു. അപ്പോഴേക്കും അയൂബ് അവളെ ഭർത്താവിന്റെ കൂടെ ഗൾഫിലേക്ക് പറഞ്ഞയച്ചിരുന്നു. ഇത്രയും വർഷം തന്റെ ഭർത്താവിന്റെ മുന്നിൽ എല്ലാം മറച്ചുപിടിച്ച് ആയിഷ ജീവിച്ചു. റസിയയുടെ കല്യാണസമയത്ത് ആയിഷക്ക് അവകാശപ്പെട്ട സ്വത്ത് വേണമെന്ന് പറഞ്ഞ വേളയിൽ അയൂബ് ആയിഷയ്ക്കായി ഒന്നും നൽകില്ലെന്ന നിലപാടെടുത്തതോടെ അവിടൊരു കലഹം

💬 Comments

View all comments