Chapter Title : രേണുകേന്ദു 3 [Wanderlust]
നടന്നു. ഒടുവിൽ അയൂബിന്റെ വായിൽനിന്നും റസിയ തന്റെ മോളല്ലെന്ന സത്യം കേട്ടതും ആയിഷയുടെ ഭർത്താവിന് താങ്ങാനായില്ല. ആ പാവത്തിന്റെ ഹൃദയം നിലച്ചതും ആയിഷ കാണേണ്ടിവന്നു. അതുവരെ സത്യമൊന്നും അറിയാതിരുന്ന ആയിഷയുടെ ഉമ്മയും അവളെ തള്ളിപ്പറഞ്ഞു. അങ്ങനൊരു അവസരത്തിലാണ് അവൾ ഒരു ഗതിയുമില്ലാതെ കൃഷ്ണനെ പരതിയിറങ്ങിയത്. കഥകൾ മുഴുവനറിഞ്ഞ കൃഷ്ണന് തന്റെ മകളുടെ വിവാഹം നടക്കാനായി തന്റെ പേരിലുള്ള സ്വത്ത് ഇഷ്ടദാനം കൊടുക്കേണ്ടിവന്നു. തന്റെ പേരിലിരിക്കുന്ന സ്വത്ത് വിറ്റാൽ ആളറിഞ്ഞാലോ എന്ന് പേടിച്ചാണ് മാമൻ അത് ആയിഷയുടെ പേരിലേക്ക് മാറ്റിയത്. പക്ഷെ അവിടെ മാമന് പിഴച്ചു. എല്ലാം അമ്മായിയറിഞ്ഞു.
: അപ്പൊ റസിയ…
: അതെ മാമന്റെ മൂത്ത മകളാണ്.. പക്ഷെ ഇന്നും ഈ കാര്യം റസിയ അറിഞ്ഞിട്ടില്ല… സത്യം പറഞ്ഞാൽ ഇതൊന്നും ആരും വേണമെന്നവച്ചു ചെയ്തതല്ല. അങ്ങനൊക്കെ സംഭവിച്ചുപോയി
: എന്താ ഉറപ്പ് അവൾ നിന്റെ മാമന്റെ മോളാണെന്നുള്ളതിന്… ആയിഷയുടെ ഭർത്താവിന്റേതും ആയിക്കൂടെ
: ഇത് ഞാനും ചോദിച്ചിരുന്നു… റസിയക്ക് ശേഷം ഒരു കുഞ്ഞിനുവേണ്ടി അവർ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ് അവർ ഡോക്ടറെ കാണുന്നത്. അങ്ങനെ തന്റെ ഭർത്താവിന് കുഞ്ഞുണ്ടാവില്ലെന്ന് മനസിലാക്കിയ ആയിഷ അത് ആദ്യ പ്രസവത്തിന് ശേഷം തന്റെ ശരീരത്തിലുണ്ടായ ഹോർമോൺ കുഴപ്പംകൊണ്ടാണെന്ന് കള്ളംപറയാൻ ഡോക്ടറെ നിർബന്ധിച്ചു. അവൾക്ക് ഡോക്ടറുടെ മുന്നിൽ തന്റെ ജീവിതകഥ വിവരിക്കേണ്ടിവന്നു. ഈ കാര്യങ്ങളറിഞ്ഞാൽ തന്റെ ഭർത്താവ് തളർന്നുപോകുമെന്ന് ഡോക്ടറെ വിശ്വസിപ്പിച്ച അവൾക്ക് ആദ്യമേ സംശയമുണ്ടായിരുന്നു റസിയയുടെ കാര്യത്തിൽ. മോളുടെ മട്ടും ഭാവവും പ്രകൃതവുമൊക്കെ മാമന്റേതിന് തുല്യമായിരുന്നു.. ഇതേ സംശയം കുഞ്ഞുണ്ടായി കുറച്ചുകഴിഞ്ഞപ്പോൾത്തന്നെ അയൂബും അവളോട് ചോദിച്ചിരുന്നു..
: കഴിഞ്ഞത് കഴിഞ്ഞു
💬 Comments
View all comments