Chapter Title : രേണുകേന്ദു 3 [Wanderlust]
ഡയൽ ചെയ്‌തെങ്കിലും ഫോൺ ഓഫായിരുന്നു. ഇന്ദുവിന്റെ തൊണ്ടയിടറി.. അവൾ ഒന്നും ചെയ്യാനാകാതെ കണ്ണുനീർ പൊഴിച്ചു.
: അമ്മായി ഇങ്ങനെ കരഞ്ഞിട്ട് കാര്യമില്ല…. ധാ ഈ നമ്പറിൽ വിളിക്ക്, ആയിഷയാണ്. ഈ സമയത്ത് നമ്മളെ സഹായിക്കാൻ അവൾക്കുമാത്രമേ പറ്റൂ..ഞാൻ ഇവിടുള്ളത് പറയണ്ട…
: ഞാനെങ്ങനെ അവളെ..
: സമയംകളയാതെ ഒന്ന് വിളിക്ക് അമ്മായീ..
ഇന്ദു ഉടനെ ആയിഷയെ വിളിച്ചു. കൃഷ്ണന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ പറഞ്ഞവസാനിപ്പിക്കുന്നതിന് മുൻപ് അവൾ ഫോൺ കട്ടാക്കി.
: ആദീ.. അവൾ കട്ടാക്കിയല്ലോ…
: അമ്മായി പേടിക്കണ്ട… കൂടിപ്പോയാൽ 5 മിനിറ്റ് അതിനുള്ളിൽ അവളവിടെ എത്തും.. ഇപ്പൊ മാമനെ ആരെക്കാളും ആവശ്യം അവൾക്കാണ്
: അതുനുള്ളിൽ..
: ഒന്നും സംഭവിക്കില്ല….
ആദി പറഞ്ഞ സമയത്തേക്കാൾ മുൻപ് ആയിഷ കൃഷ്ണന്റെ മുറിയുടെ ജനൽപാളികൾ തല്ലിത്തകർത്തു. ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയ കൃഷ്ണൻ അമ്പരപ്പോടെ ആയിഷയെ നോക്കി..
: ഐഷു… നീ..
: നിങ്ങളങ്ങനെ ഒറ്റയ്ക്ക് എങ്ങും പോവണ്ട…. അകലെയാണെങ്കിലും എനിക്കിങ്ങനെ കണ്ടോണ്ടിരിക്കണം മരിക്കുവോളം..
: നീയെങ്ങനെ…
: നിങ്ങളെ ഇന്ദൂട്ടി വിളിച്ചു എന്നെ… ഓള എന്നെയിവിടെ എത്തിച്ചത്..
ആയിഷയുടെ സംസാരം കേട്ട ഇന്ദു പൊട്ടിക്കരഞ്ഞു.. ഉടനെ ആദി ഇന്ദുവിനോട് വീണ്ടും ആയിഷയെ വിളിക്കാൻ പറഞ്ഞു. അല്പം മടിയോടെ ആണെങ്കിലും ഇന്ദു അവളെ വിളിച്ചു…
: ഇന്ദൂ…നീ പറഞ്ഞപോലുന്നും ഉണ്ടായില്ല.. മൂപ്പര് ഉഷാറായിരിക്കണ്...നീ നേരിട്ട് സംസാരിച്ചോ നിന്റെ കൃഷ്ണനോട്.. ( ആയിഷ ഫോൺ സ്‌പീക്കറിലിട്ടു)
: കൃഷ്ണേട്ടാ…
: എന്നാലും ഇന്ദു.. ഇത്തിരി കടന്ന കൈയ്യായിപ്പോയി…
: അതിലും കടന്ന കൈയല്ലേ കൃഷ്ണേട്ടൻ ചെയ്യാൻ നോക്കിയത്.. എന്തിനാ ഞങ്ങളെയിങ്ങനെ തീ
💬 Comments
View all comments