0%

Chapter Title : രേണുകേന്ദു 3 [Wanderlust]

Author : wanderlust Read All Parts 10.3K

തീറ്റിക്കുന്നേ..ഇനിയെങ്കിലും ഒരുമിച്ച് ജീവിച്ചൂടെ

: ഇന്ദൂ.. നീ

: എന്നോടൊന്നും പറയണ്ട.. രണ്ടാളും ഈ നാടുവിട്ട് എവിടെങ്കിലുംപോയി സന്തോഷത്തോടെ ജീവിക്ക്.. അതിനല്ലേ ഞാൻ ആ നോട്ടീസ് അയച്ചത്. എനിക്കറിയാം കൃഷ്ണേട്ടന്റെ അവസ്ഥ.. ഇന്ദു മനസറിഞ്ഞു പറയുന്നതാ… നിങ്ങളാ ഒരുമിക്കേണ്ടത്.. എന്നെയും മോളെയുമോർത്ത് വിഷമിക്കണ്ട..

കൃഷ്ണൻ മറുപടി പറയുന്നതിന് മുൻപായി ഇന്ദു ഫോൺ വച്ചു. ആദിയുടെ നെഞ്ചിലേക്ക് തലചായ്ച്ചുകൊണ്ട് ഇന്ദു അവനെ കെട്ടിപിടിച്ച് കരഞ്ഞു. ഈ സമയം രേണു അച്ഛന്റെ കതകിൽ തട്ടിവിളിച്ചു. കതക് തുറന്ന കൃഷ്ണനെ കെട്ടിപ്പിടിച്ചവൾ പൊട്ടിക്കരഞ്ഞു..

: കരയല്ലേ മോളെ…

: എന്നാലും എന്നെ ഇവിടെ വച്ചിട്ട് അച്ഛനിങ്ങനെ ചെയ്യാൻ തോന്നിയല്ലോ.. അച്ഛൻ മരിച്ചാൽ എല്ലാ പ്രശ്നവും തീരുമോ…

: നിന്റെ അമ്മ ബന്ധം പിരിയണമെന്ന് പറഞ്ഞപ്പോൾ ഞാനാകെ തകർന്നുപോയി മോളേ…

: ഇങ്ങനൊക്കെ നടക്കുമെന്ന് അറിഞ്ഞതുകൊണ്ടാ ഞാൻ രണ്ടുദിവസം മുന്നേ ഇങ്ങോട്ട് വന്നത്.. ആദിയേട്ടൻ പറഞ്ഞിരുന്നു ചിലപ്പോ ഇങ്ങനൊക്കെ ഉണ്ടാവുമെന്ന്.. അഥവാ ഐശുമ്മയെങ്ങാൻ വരാൻ വൈകിയിരുന്നേൽ ഞാൻ തല്ലിപൊളിക്കുമായിരുന്നു ജനൽ.. ആദിയേട്ടനാ പറഞ്ഞത് ഇന്ദൂട്ടിയെകൊണ്ടുതന്നെ എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്ന്..

: ആ നേരത്ത് അങ്ങനെ ചെയ്യാനാ തോന്നിയത്… മോളെന്നെ രക്ഷിച്ചു..

: ഞാനല്ല അച്ഛന്റെ ഭാര്യമാരല്ലേ രക്ഷിച്ചേ…

: എടി എടി…

: പുറത്തുനിൽക്കാതെ കേറിവാ ഐശുമ്മാ…

ആയിഷ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിവന്നു. ഇന്ദുവിന്റെ ഡിവോഴ്സ് നോട്ടീസ് കൃഷ്ണൻ രേണുവിന് മുന്നിൽവച്ചു. എന്തുചെയ്യണമെന്നറിയാതെ അയാൾ കുഴങ്ങി..

: അച്ഛൻ പേടിക്കണ്ട.. അമ്മ എല്ലാം മനസിലാക്കി തന്നാ ഇത് അയച്ചത്. ഐസുമ്മയ്ക്കാ ഇപ്പൊ ഒരാൺതുണ വേണ്ടത്. അവർക്കാരുമില്ല… അറിഞ്ഞോ അറിയാതെയോ അച്ഛനാണ് അതിന് കാരണം.. അതൊക്കെയിപ്പോ

💬 Comments

View all comments