Chapter Title : രേണുകേന്ദു 3 [Wanderlust]
അതിന് അതിന്റേതായ കാരണമുണ്ട്. ഇനി അയാൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽത്തന്നെ ആ കുടുംബം എന്ത് പിഴച്ചു. എനിക്കറിയാം ആദിയെ. എന്റെ മോളെ വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റിയ ആളാ അവൻ.. ഏട്ടൻ വെറുതേ ഓരോന്ന് ചിന്തിച്ച് ഉള്ള സന്തോഷം കളയണ്ട
: അല്ലെടി ഞാൻ എതിർപ്പ് പറഞ്ഞതല്ല….നിനക്ക് ഉറപ്പുണ്ടെങ്കിൽ പിന്നെ എനിക്കെന്താ.. നീ അവരുമായി എല്ലാം തീരുമാനിച്ച് ഉറപ്പിക്ക്. ഇവിടുന്ന് എന്ത് സഹായത്തിനും ഞാനുണ്ടാകും
: എന്ന ശരി ഏട്ടാ..നമുക്ക് വേണ്ടപോലെ ചെയ്യാം
കാര്യങ്ങളൊക്കെ വിചാരിച്ചതുപോലെ ഭംഗിയായി പോകുന്നു. ചെറുക്കനും പെണ്ണിന്റെ അമ്മയും നാട്ടിൽ ഇല്ലാത്തതുകൊണ്ട് ഉറപ്പിക്കൽ ചടങ്ങൊന്നും വലിയരീതിയിൽ നടന്നില്ല. കല്യാണത്തിന് ഒരു മാസം മുൻപ് ഇന്ദു നാട്ടിലേക്ക് തിരിച്ചു. വീണ്ടും രണ്ടാഴ്ച കഴിഞ്ഞാണ് ആദി നാട്ടിലെത്തുന്നത്. കല്യാണത്തിനുള്ള ഒരുക്കങ്ങളൊക്കെ ഭംഗിയായി നടക്കുന്നു. രേണുവിനായി കൃഷ്ണൻ കരുതിവച്ച വീട്ടിലൊരുക്കിയ കതിർമണ്ഡപത്തിൽ നാളെയവൾ ആദിയുടെ ജീവിതസഖിയായി മാറും. നാട്ടുകാരും കുടുംബക്കാരുമൊക്കെ സന്തോഷത്തോടെ മംഗളകർമത്തിൽ പങ്കുചേരുമ്പോൾ രേണുവിന്റെ മനസ് അച്ഛനെയോർത്ത് വിങ്ങി. തലേ ദിവസം രാത്രി ആളുകളൊക്കെ പിരിഞ്ഞു പോയ ശേഷം എല്ലാവരും ഉറക്കത്തിലേക്ക് നീങ്ങിയ സമയത്താണ് ആദി രേണുവിനെ വിളിച്ച് വീടിന് പുറത്തേക്കിറങ്ങാൻ പറയുന്നത്. അവൾ ഉടനെ ആരെയും ഉണർത്താതെ പതുക്കെ കതക് തുറന്ന് വീടിന് വെളിയിലെത്തി.
: എന്താ മോനെ ആദീ.. കിടന്നിട്ട് ഉറക്കം വരുന്നില്ലേ…
: അതല്ലേ ആരും കാണാതെ ഈ സമയത്ത് വന്നത്…
: എന്തൊരാക്രാന്തം… ഒന്ന് ക്ഷമിക്ക് മാഷേ…ഈ രാത്രികൂടിയല്ലേ നമുക്കിടയിലുള്ളൂ.. നാളെമുതൽ നമ്മളൊന്നല്ലേ…
: അതൊന്നും പറ്റില്ല…ഇപ്പൊ കിട്ടാൻപോകുന്നതിന്റെ സുഖമൊന്ന് വേറെതന്നെയാണ് മോളേ.. നീ വാ..
ആദി രേണുവിന്റെ കൈപിടിച്ച് പുറത്തേക്കിറങ്ങി.. കുറച്ചകലെ ഇരുട്ടിൽ മറഞ്ഞിരിക്കുന്ന വണ്ടി ലക്ഷ്യമാക്കി അവർ നടന്നു. രേണുവിന്റെ കണ്ണുകൾ ചുറ്റുപാടും പരതി.. ആരുമില്ലെന്ന് ഉറപ്പുവരുത്തിയെങ്കിലും അവളുടെ ഹൃദയമിടിപ്പ് കൂടി…
(തുടരും)
© wanderlust
💬 Comments
View all comments