0%

Chapter Title : രേണുകേന്ദു 3 [Wanderlust]

Author : wanderlust Read All Parts 10.2K

ആദി ഇന്ദുവിന്റെ ചുമലിൽ കൈയ്യിട്ട് അവളെയുംകൂട്ടി അകത്തേക്ക് പോയി.

: ഇന്ദൂട്ടീ… ബോറടിച്ചോ

: ഒട്ടുമില്ല…വാ ഞാൻ ചായ തരാം

: ഞാൻ പോയി ഫ്രഷായി വരാം..

: എന്ന അപ്പോഴേക്കും ഞാനും കുളിക്കാം.. ബാഗൊക്കെ ഇങ്ങ് താ..

ആദി കുളികഴിഞ്ഞു വന്നിട്ടും ഇന്ദു ഇതുവരെ റൂമിന് പുറത്തിറങ്ങയില്ല. അവൻ രണ്ടുപേർക്കുള്ള ചായയൊക്കെ റെഡിയാക്കി ഇന്ദുവിന്റെ മുറിയുടെ കതകിലേക്ക് നോക്കിയിരുന്നു. ചൂടുചായ ഊതികുടിച്ചുകൊണ്ടിരുന്ന ആദിയെ ഞെട്ടിച്ചുകൊണ്ട് ഇന്ദു കതക്‌തുറന്നു വന്നു. വാങ്ങുമ്പോൾ ഇത്ര ഭംഗിയുണ്ടാവുമെന്ന് കരുതിയതല്ല. ഇന്ദുവിന്റെ ശരീരത്തോട് ചേർന്ന് നിൽക്കുന്ന കരിംനീല വെൽവെറ്റ് നൈറ്റ് ഡ്രെസ്സുമണിഞ്ഞു നാണത്തോടെ അവളവന്റെ അടുത്തേക്ക് വന്നു. ഇന്ദുവിന്റെ മുഖം ചുവന്നു തുടുത്തിരുന്നു. വാലിട്ടെഴുതിയ കരിനീല കണ്ണുകൾ എന്തിനെന്നറിയാതെ പിടയ്ക്കുന്നു. ചായം പൂശാതെതന്നെ ചുവന്നു തുടുത്തിരിക്കുന്ന ചുണ്ടുകൾക്കിടയിൽ പാല്പുഞ്ചിരി തൂകികൊണ്ട് അവൾ ആദിയുടെ അരികിലായി നിന്നു. ആദ്യമായി ആദി അവളുടെ ശരീരവടിവ് കണ്ട് കണ്ണുതള്ളി നിന്നുപോയി. കൊത്തിവച്ച ശില്പഭംഗി തോറ്റുപോകും ഇന്ദുവിന്റെ മുഴച്ചുനിൽക്കുന്ന മാറിടവും അരക്കെട്ടിന്റെ ആകാരവടിവും കണ്ടാൽ. ശരീരത്തോട് ഒട്ടിനിൽക്കുന കുപ്പായത്തിൽ തള്ളിനിൽക്കുന്ന നിതംബ ഭംഗിയിൽ തലോടിക്കൊണ്ട് ആദി എഴുന്നേറ്റു.

: ഇന്ദൂട്ടീ….. ഇതെന്തായീ കാണുന്നേ.. മത്സ്യകന്യകയോ..

: പോ ആദീ.. എനിക്കാണെങ്കിൽ ഇത് ഇട്ടിട്ട് ആകെ ഇക്കിളിയാവുന്നപോലുണ്ട്

: നല്ല ചരക്കായിട്ടുണ്ട്…. ഇനി കണ്ണുപൂട്ടി നിന്നേ. ഞാനൊരു ഗിഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്

: എന്താടാ…

: കണ്ണ് പൂട്ട് പെണ്ണേ…

ഇന്ദു കണ്ണടച്ച് നിന്നതോടെ ആദി തന്റെ പോക്കറ്റിൽ നിന്നും പുറത്തെടുത്ത മാല കൊളുത്തഴിച്ച് ഇന്ദുവിന്റെ കഴുത്തിലേക്ക് ചാർത്താനായി കൈകൾ കൊണ്ടുപോയതും ഇന്ദു കണ്ണുതുറന്നു. അവളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു.

💬 Comments

View all comments