Chapter Title : രേണുകേന്ദു 3 [Wanderlust]
കുറച്ചു കാലത്തിന് ശേഷം കൃഷ്ണൻ ആയിഷയെ രജിസ്റ്റർ വിവാഹം ചെയ്തു. നാട്ടുകാരറിയാതെ നടന്ന വിവാഹത്തിന് ശേഷം കൃഷ്ണൻ ആയിഷയെയും കൂട്ടി ആ നാട്ടിൽ നിന്നും എങ്ങോട്ടോ യാത്രയായി. തന്റെയും ആയിഷയുടെയും പേരിലുണ്ടായിരുന്ന സ്വത്തുക്കളെല്ലാം വിറ്റ് നാടുവിട്ട കൃഷ്ണനെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല. അച്ഛൻ നാടുവിട്ടുപോയതിൽ രേണുവിന് അതിയായ സങ്കടമുണ്ട്. അച്ഛൻ എപ്പോഴെങ്കിലും വിളിക്കുമെന്നും തന്നെ കാണാൻ വരുമെന്നുമുള്ള പ്രതീക്ഷയിൽ അവളും ജീവിച്ചു.
തിരിച്ച് ന്യൂസിലാൻഡിലെത്തിയ ഇന്ദു ആദിയുടെ ഉത്തമ ഭാര്യയെപ്പോലെ സന്തോഷത്തോടെ ജീവിക്കുകയാണ്. ഷെറിന്റെ കുട്ടികൾ കിൻഡർ ഗാർഡനിൽ പോകാൻ തുടങ്ങിയതോടെ ഇന്ദു പൂർണമായും വീട്ടമ്മയുടെ റോൾ ഏറ്റെടുത്തു. അതിനിടയിൽ ഇന്ദുവിന് വീടിനടുത്തുള്ള സ്ഥാപനത്തിൽ ക്ലർക്കായി ജോലിയും ശരിയാക്കിയെടുക്കാൻ ആദിയെകൊണ്ട് സാധിച്ചു. ജോലിയൊക്കെ കിട്ടി അത്യാവശ്യം പൈസയൊക്കെ സമ്പാദിക്കാൻ തുടങ്ങിയതോടെ ഇന്ദുവിന് രേണുവിനെ കല്യാണം നടത്തണമെന്ന ചിന്ത മനസ്സിൽ ഉടലെടുത്തു.
: ആദീ.. ഇനിയും വൈകിക്കണോ.. നമുക്ക് അതങ്ങ് നടത്തിക്കൂടേ. രേണുവിന് ഇഷ്ടക്കുറവൊന്നും ഇല്ലെന്നാ എനിക്ക് തോന്നുന്നത്
: അവളുടെ കോഴ്സ് തീരാൻ ഇനി കുറച്ചു മാസങ്ങളല്ലേ ഉള്ളു.. എന്നിട്ട് പോരേ
: അതുമതി.. എന്നാലും ഒരുക്കങ്ങളൊക്കെ ഇപ്പോഴേ തുടങ്ങണ്ടേ..
: ഞാൻ അമ്മയോട് ഇന്ദൂട്ടിയെ വിളിക്കാൻ പറയാം.. നൈസായിട്ട് ഒന്നുമറിയാത്തപോലെ സമ്മതിച്ചു കൊടുത്തേക്കണം കേട്ടോ
: അതൊക്കെ ഞാനേറ്റു… ഇനി അവളെ കിട്ടിക്കഴിയുമ്പോ ഈ കിളവിയെ വേണ്ടെന്നു വയ്ക്കുമോ
: എനിക്ക് അല്ലേലും ആന്റിമാരോടാ ഇഷ്ടം.. അതുകൊണ്ട് ഇന്ദു പേടിക്കണ്ട..
: അയ്യട… ഇതെങ്ങാനും അവളറിഞ്ഞാലുള്ള കാര്യമോർക്കുമ്പോത്തന്നെ എന്റെ മുട്ടിടിക്കുവാ
: അതൊന്നും അറിയില്ല.. ഇത്രയും നാൾ ആരുമറിയാതെ പോയില്ലേ
: അറിഞ്ഞാൽ പിന്നെ മരിക്കുന്നതാ
💬 Comments
View all comments