Chapter Title : രേണുകേന്ദു 3 [Wanderlust]
നല്ലത്..
ആദി വീട്ടിലേക്ക് വിളിച്ച് ലളിതാമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു. അപ്പൊത്തന്നെ ആരതി പറയുന്നുണ്ട്.. ഇത് രേണുവിനോടുള്ള കരുതലുമൊന്നുമല്ല ഇവർ രണ്ടുപേരും പണ്ടുമുതലേ ഇഷ്ടത്തിലാണെന്ന്. അപ്പൊ ലളിതാമ്മ മറുപടിയും കൊടുത്തു..
: ആണെങ്കിൽ നന്നായിപ്പോയി.. എന്റെ മോന് എന്താടി ഒരു കുറവ്. രേണുവാണെങ്കിൽ നല്ല പളുങ്കുപോലത്തെ മോളും. ഇന്ദുവിന്റെ സൗന്ദര്യമാ രേണുവിന് കിട്ടിയത്.. ഇനി ഇന്ദു സമ്മതിക്കുമോടാ….
: അമ്മയെന്തായാലും വിളിച്ചു സംസാരിക്ക്. സമ്മതിച്ചില്ലെങ്കിൽ അപ്പൊ നോക്കാം
: അവളിപ്പോ നീ താമസിക്കുന്നതിന്റെ അടുത്താണെന്നല്ലേ പറഞ്ഞത്. എന്ന നിനക്കൊന്ന് പോയി സംസാരിച്ചൂടായിരുന്നോ..
: അമ്മ ആദ്യം പറയാതെ ഞാനെങ്ങനാ പോകുന്നത്… അമ്മ ഇപ്പൊത്തന്നെ വിളിക്ക്.. എങ്കിൽ ഞാൻ നാളെ അതുവരെ പോവാം
ഇതെല്ലം കേട്ടുകൊണ്ട് ഇന്ദു മൂക്കത്ത് വിരൽ വച്ചു. എന്നാലും എന്റെ ആദീ.. ഇങ്ങനെയുണ്ടോ ഒരു അഭിനയം. പഠിച്ച കള്ളൻ തന്നെ. ആദി സംസാരിച്ചു തീരുന്നതുവരെ ഇന്ദു അവനെ നോക്കിയിരുന്നു. അൽപനേരം കഴിഞ്ഞപ്പോഴേക്കും ഇന്ദുവിന്റെ ഫോണിലേക്ക് ആരതിയുടെ കോൾ വന്നു. ലളിതാമ്മ വളച്ചുകെട്ടാതെ ഇന്ദുവിനോട് കാര്യം പറഞ്ഞു. ഇന്ദുവാണെങ്കിൽ ആദ്യമായിട്ട് ഇങ്ങനൊരു സംഭവം കേൾക്കുന്ന മട്ടിൽ ഭയങ്കര സന്തോഷത്തോടെ സമ്മതം മൂളുകയും ചെയ്തു. ബാക്കി കാര്യങ്ങളൊക്കെ ഇന്ദുവിന്റെ വീട്ടുകാരോടുകൂടി സംസാരിച്ചശേഷം നടത്താമെന്ന് പറഞ്ഞുകൊണ്ട് അവൾ ഫോൺ വച്ചു.
: ആദീ… അവളുടെ അച്ഛനെ അറിയിക്കണ്ടേ
: വേണം.. പക്ഷേ എവിടാണെന്നുവച്ചാ….ഒരു നമ്പർ പോലുമില്ലല്ലോ
: ഉം…രേണുവിന് ഭയങ്കര സങ്കടമാവും.. അവൾക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നില്ലേ
: ഇനി കണ്ടെത്തിയാൽത്തന്നെ മാമൻ വരുമെന്ന് തോന്നുന്നില്ല.. നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാനുള്ള ഒരവസരവും ഞാനായിട്ട് ഉണ്ടാക്കില്ലെന്ന് പറഞ്ഞിട്ടല്ലേ പോയത്..
: ഉം.. ഇനി എന്റെ
💬 Comments
View all comments