Chapter Title : രേണുകേന്ദു 3 [Wanderlust]
കുടുംബക്കാരുമൊക്കെ സന്തോഷത്തോടെ മംഗളകർമത്തിൽ പങ്കുചേരുമ്പോൾ രേണുവിന്റെ മനസ് അച്ഛനെയോർത്ത് വിങ്ങി. തലേ ദിവസം രാത്രി ആളുകളൊക്കെ പിരിഞ്ഞു പോയ ശേഷം എല്ലാവരും ഉറക്കത്തിലേക്ക് നീങ്ങിയ സമയത്താണ് ആദി രേണുവിനെ വിളിച്ച് വീടിന് പുറത്തേക്കിറങ്ങാൻ പറയുന്നത്. അവൾ ഉടനെ ആരെയും ഉണർത്താതെ പതുക്കെ കതക് തുറന്ന് വീടിന് വെളിയിലെത്തി.
: എന്താ മോനെ ആദീ.. കിടന്നിട്ട് ഉറക്കം വരുന്നില്ലേ…
: അതല്ലേ ആരും കാണാതെ ഈ സമയത്ത് വന്നത്…
: എന്തൊരാക്രാന്തം… ഒന്ന് ക്ഷമിക്ക് മാഷേ…ഈ രാത്രികൂടിയല്ലേ നമുക്കിടയിലുള്ളൂ.. നാളെമുതൽ നമ്മളൊന്നല്ലേ…
: അതൊന്നും പറ്റില്ല…ഇപ്പൊ കിട്ടാൻപോകുന്നതിന്റെ സുഖമൊന്ന് വേറെതന്നെയാണ് മോളേ.. നീ വാ..
ആദി രേണുവിന്റെ കൈപിടിച്ച് പുറത്തേക്കിറങ്ങി.. കുറച്ചകലെ ഇരുട്ടിൽ മറഞ്ഞിരിക്കുന്ന വണ്ടി ലക്ഷ്യമാക്കി അവർ നടന്നു. രേണുവിന്റെ കണ്ണുകൾ ചുറ്റുപാടും പരതി.. ആരുമില്ലെന്ന് ഉറപ്പുവരുത്തിയെങ്കിലും അവളുടെ ഹൃദയമിടിപ്പ് കൂടി…
(തുടരും)
© wanderlust
💬 Comments
View all comments