0%

Chapter Title : റിംഗ് ഓഫ് ദി ലോർഡ് 1

Author : kkstories Read All Parts 297

മോതിരം ഊരി മാറ്റാൻ സാധിക്കുകയുള്ളൂ.. "

ജഗൻ പതിയെ അതിനുള്ളിൽ ഉള്ള ആ ചെറിയ ബോക്സ് തുറന്ന് നോക്കി. അതിനുള്ളിൽ ഒരു സ്വർണത്തിന്റെ മോതിരം കണ്ടു. അത് ഇടണോ വേണ്ടയോ എന്ന ചിന്ത അവന്റെ ഉള്ളിൽ കിടന്ന് മല്ല യുദ്ധം നടത്തി. അവസാനം അവൻ അത് പരീക്ഷിക്കാൻ തീരുമാനിച്ചു. അവൻ പതിയെ ആ മോതിരം അവന്റെ വിരലിലേക്ക് ഇട്ടു. അവന്റെ ദേഹത്ത് കൂടി ഒരു വൈദ്യുതപ്രവാഹം സംഭവിച്ചത് പോലെ അവനു തോന്നി. അവൻ പെട്ടിയും ഓലയും എടുത്ത് ഭദ്രമായി അവന്റെ മുറിയിൽ വച്ചു.

പിറ്റേ ദിവസം അവൻ കോളേജിലേക്ക് പോയി. കോളേജിൽ വച്ച് അവൻ ഈ മോതിരത്തെ കുറിച്ച് മാത്രമാണ് ചിന്തിച്ചു കൊണ്ടിരുന്നത്. രണ്ടു മൂന്നു പിരീഡുകൾ കഴിഞ്ഞു അവൻ അപ്പോഴും ചിന്തയിൽ തന്നെയായിരുന്നു. ഇംഗ്ലീഷ് ക്ലാസ്സിൽ വച്ച് ടീച്ചർ അവനോട് എന്തോ ചോദ്യം ചോദിച്ചു. പക്ഷെ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്ന അവൻ അത് കേട്ടില്ല. അത് കണ്ടു ടീച്ചർ അവനോട് ഉച്ചത്തിൽ ചോദിച്ചു. പക്ഷെ അവന്റെ ശ്രദ്ധ മൊത്തം വേറെ എവിടെയോ ആയിരുന്നതിനാൽ എന്താ ഉത്തരം പറയേണ്ടതെന്ന് അവന് ഒരു ഐഡിയയയും ഉണ്ടായിരുന്നില്ല.

" ജഗൻ നീയൊക്കെ സീനിയർസ് ആയ തലക്കനത്തിൽ ഇരിക്കുന്നതാണെന്ന് എനിക്കറിയാം . പക്ഷെ കുറച്ചൊക്കെ ക്ലാസ്സിലും ശ്രദ്ദിക്കണം. " ടീച്ചറിന്റെ ശാസന അവനെ കുറച്ചു വിഷമിപ്പിച്ചു. പക്ഷെ അവൻ അതത്ര കാര്യമായി എടുത്തില്ല. അവനു ഏറ്റവും ഇഷ്ടമുള്ള ക്ലാസ്സുകളിൽ ഒന്നായിരുന്നു ഇംഗ്ലീഷ്. ഇംഗ്ലീഷിൽ നല്ല മാർക്കും അവൻ വാങ്ങിയിരുന്നു. അവൻ ടീച്ചറോട് സോറി പറഞ്ഞു. ക്ലാസ് തുടർന്നു . അവൻ ക്ലാസ്സിൽ കൂടുതൽ

💬 Comments

View all comments