Chapter Title : റിംഗ് ഓഫ് ദി ലോർഡ് 1
നോക്കി. കുറെ പഴയ പത്രങ്ങൾ പിന്നെ ഓട്ടു വിളക്കുകൾ ഒക്കെ അവിടെ ഉണ്ടായിരുന്നു. അവനാകെ നിരാശനായി. കുറെ ഉപയോഗശൂന്യമായ സാധനങ്ങളും പുരാവസ്തുക്കളും അല്ലാതെ അതിനുള്ളിൽ ഒന്നുമില്ല. പെട്ടെന്ന് പുറകിൽ എന്തോ ശബ്ദം കേട്ട് അവൻ മുന്നോട്ട് ആഞ്ഞു എന്തിലോ തട്ടി അവൻ താഴെ വീണു. എമർജൻസി തിരിച്ചു പിടിച്ചു നോക്കിയ അവൻ കണ്ടത് ഓടി ഒളിക്കുന്ന ഒരു എലിയെ ആണ്. അവൻ വേഗം എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തീരുമാനിച്ചു. .അപ്പോഴാണ് അവൻ തൊട്ടടുത്ത് ഒരു ചെറിയ ബോക്സ് കണ്ടത്. നല്ല ചിത്രപ്പണികൾ ചെയ്ത ഒരു ബോക്സ്. അവൻ അതും എടുത്തു കൊണ്ട് പുറത്തു കടന്നു.
ശരീരത്തിൽ പറ്റിയ മാറാലകൾ തുടച്ചു കളഞ്ഞതിന് ശേഷം ജഗൻ പതിയെ ആ പെട്ടി തുറന്നു. അതിനകത്തു ഒരു എഴുത്തോലയും ഒരു ചെറിയ ബോക്സും അവൻ കണ്ടു. അവൻ എഴുത്തോല എടുത്തു വായിക്കാൻ ശ്രമിച്ചു. ചെറുപ്പത്തിൽ പഠിച്ചിരുന്ന സംസ്‌കൃതം അവൻ പൊടി തട്ടിയെടുത്തു. ഒരു ലെൻസുപ്രയോഗിച്ചു അവൻ പതിയെ അത് വായിക്കാൻ തുടങ്ങി.
" ഈ ബോക്സിൽ ഉള്ളത് ദേവേന്ദ്രന്റെ മോതിരം ആണ്. വടക്കേ മംഗലത്തെ താവഴിയിൽപെട്ടവർക്കേ ഇതിന്റെ ശക്തി ആവാഹിക്കാനാവൂ. ഇത് ധരിക്കുന്നയാൾക്ക് മറ്റുള്ളവരുടെ ചെയ്തികൾ നിയന്ത്രിക്കാനുള്ള ശക്തി ലഭിക്കുന്നതാണ്. ഈ ശക്തി നിയന്ത്രിക്കാനുള്ള ആളിന്റെ നിപുണത അനുസരിച്ചു കൂടുതൽ ശക്തികൾ വന്നു ചേരുന്നതാണ്. ഒരു കാര്യം ശ്രദ്ധിക്കണം ഒരു പ്രാവശ്യം മോതിരം ധരിച്ചു കഴിഞ്ഞാൽ പിന്നെ ആരാലും അത് അഴിച്ചു മാറ്റാൻ സാധിക്കുന്നതല്ല. മോതിരം ധരിച്ച ആൾ ഇതിന്റെ ശക്തി പൂർണ്ണമായും മനസ്സിലാക്കിയതിന് ശേഷം മോതിരം തിരസ്കരിക്കുകയാണെങ്കിൽ മാത്രമേ ഈ
💬 Comments
View all comments